തലസ്ഥാനത്ത് വീണ്ടും എ​ടി​എം ത​ട്ടി​പ്പ്;  ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പണം നഷ്ടപ്പെട്ടു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും എ​ടി​എം ത​ട്ടി​പ്പ്. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​തി​നാ​യി​രം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ഇ​ന്ന​ലെ​യാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. പ​ണം പി​ൻ​വ​ലി​ച്ച​തി​ന്‍റെ സ​ന്ദേ​ശം മൊ​ബൈ​ൽ ഫോ​ണി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം ഉ​ദ്യോ​ഗ​സ്ഥ അ​റി​ഞ്ഞ​ത്.

സി​വി​ൽ സ​പ്ലൈ​സ് വി​ഭാ​ഗ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts