മണ്ഡലകാലത്തിന്‍റെ തുടക്കത്തിലേ പരാതി പ്രളയം; അസൗകര്യങ്ങൾ കണ്ടറിയാൻ തിരുവഞ്ചൂരും സംഘവും ശബരിമലയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​ക്ക​ള്‍ ഇ​ന്ന് ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശി​ക്കും. യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​ഡി​എ​ഫ് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​ക്ക​ൾ ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി​യി​ട്ടും ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന തീ​ര്‍​ത്ഥാ​ട​ക​ര്‍​ക്ക് അ​സൗ​ക​ര്യ​ങ്ങ​ള്‍ നേ​രി​ടു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​നം. എം​എ​ൽ​എ​മാ​രാ​യ വി ​എ​സ് ശി​വ​കു​മാ​ർ പാ​റ​യ്ക്ക​ല്‍ അ​ബ്ദു​ള്ള, മോ​ന്‍​സ് ജോ​സ​ഫ് ഡോ. ​ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. നി​യ​മ​സ​ഭാ സ​മ്മേ​ള​ന ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ഉ​ച്ച​യോ​ടെ​യാ​ണ് ത​ല​സ്ഥാ​ന​ത്തു നി​ന്നും സം​ഘം ശ​ബ​രി​മ​ല​യ്ക്ക് തി​രി​ക്കു​ന്ന​ത്.

നി​ല​യ്ക്ക​ൽ,പ​ന്പ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ഭ​ക്ത​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും വ്യാ​പാ​രി​ക​ളോ​ടും കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യും. വാ​ഹ​ന പാ​ർ​ക്കിം​ഗി​ല​ട​ക്കം പ​ല കാ​ര്യ​ങ്ങ​ളി​ലും ഇ​പ്പോ​ഴും പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ സ​ന്ദ​ർ​ശ​നം.

Related posts