ബ​ഹു​മു​ഖ പ്ര​തി​ഭ! വീ​ണ്ടും ഗാ​യ​ക​നാ​യി പൃഥ്വിരാ​ജ്

താ​നൊ​രു ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​ണെ​ന്ന് പൃഥ്വി രാ​ജ് വീ​ണ്ടും തെ​ളി​യി​ച്ചി​രി​ക്കു​ന്നു. അ​ഭി​നേ​താ​വും നി​ർ​മാ​താ​വു​മാ​യി തി​ള​ങ്ങു​ന്ന​തി​നി​ട​യി​ൽ ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ആ​ദം ജോ​ണി​ലൂ​ടെ പൃഥ്വി വീ​ണ്ടും ഗാ​യ​ക​ന്‍റെ വേ​ഷം അ​ണി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഓ​ണ​ത്തി​ന് റി​ലീ​സി​നെ​ത്തു​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ​ഗാ​ന​മാ​യാ​ണ് പൃഥ്വി​രാ​ജ് പാ​ടി​യ പാ​ട്ട് പു​റ​ത്തു​വ​ന്ന​ത്. ഗാ​നം ഇ​തി​നോ​ട​കം​ത​ന്നെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു.​

ദീ​പ​ക് ദേ​വാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ. പു​തി​യ മു​ഖം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പൃഥ്വി​രാ​ജ് ആ​ദ്യ​മാ​യി പി​ന്ന​ണി ഗാ​യ​ക​നാ​കു​ന്ന​ത്. അ​ന്നും സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ദീ​പ​ക് ദേ​വാ​യി​രു​ന്നു. പി​ന്നീ​ട് ഉ​റു​മി​യി​ലും സെ​വ​ൻ​ത് ഡേ​യി​ലും ഇ​രു​വ​രും ഒ​ന്നി​ച്ചി​രു​ന്നു.ആ​ദം ജോ​ണി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ സം​വി​ധാ​യ​ക​നാ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പൃഥ്വി. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ലൂ​സി​ഫ​റാ​ണ് പൃ​ഥ്വി​രാ​ജ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മ​റ്റ് സി​നി​മ​ക​ളു​ടെ തി​ര​ക്ക് ക​ഴി​ഞ്ഞി​ട്ട് തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞി​രു​ന്ന​ത്.

Related posts