കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വം; മേ​യ​ർ​ക്കും എം​എ​ൽ​എ​യ്ക്കു​മെ​തി​രേ കേ​സ്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ഭ​ർ​ത്താ​വും എം​എ​ൽ​എ​യു​മാ​യ സ​ച്ചി​ൻ​ദേ​വ് ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്കെ​തി​രേ കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​നെ​തി​രെ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ബൈ​ജു നോ​യ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ്, സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നി​ട്ടും കേ​സെ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഏ​പ്രി​ൽ 30 ന് ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് അ​ഡ്വ.​ബൈ​ജു നോ​യ​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment