ജയ്പുർ: ബജൻ ലാൽ ശർമയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം രാജസ്ഥാനിൽ ക്രമസമാധാന നില തകർന്നെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സംസ്ഥാന ഭരണം നിയന്ത്രിക്കാനാകുന്നില്ല.
അവർക്കു സ്വതത്രമായി പ്രവർത്തിക്കാൻ പോലും സാധിക്കുന്നില്ല. എല്ലാ മേഖലയിലും സംസ്ഥാനം പിന്നോട്ടുപോകുകയാണ്. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാതെ ബിജെപി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സച്ചിൻ കുറ്റപ്പെടുത്തി.
ചില മന്ത്രിമാർ രാജിവച്ചതായി അറിഞ്ഞു, എന്നാൽ അതിൽ വ്യക്തതയില്ല. അവർ നിലവിൽ മന്ത്രിമാർ ആണോ എന്നും പോലും അറിയില്ല. സംസ്ഥാനത്തെ ജനങ്ങൾക്കു കുറച്ച് കാലം കൊണ്ടു തന്നെ ബിജെപിയുടെ ഭരണം മടുത്തുവെന്നും സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ കോൺഗ്രസ് എല്ലായിടത്തും വിജയിക്കുമെന്നും സച്ചിൻ അവകാശപ്പെട്ടു.