ഗവര്‍ണര്‍ പറഞ്ഞു ‘ലാലേട്ടാ…’! മോഹന്‍ലാലിനെ ലാലേട്ടന്‍ എന്നു വിളിച്ച് ഗവര്‍ണര്‍ പി. സദാശിവം നടത്തിയ പ്രസംഗം വൈറലാകുന്നു; ഇതോടെ സദസില്‍ നിലയ്ക്കാത്ത കരഘോഷം

മോ​ഹ​ൻ​ലാ​ലി​നെ ലാ​ലേ​ട്ട​ൻ എ​ന്നു വി​ളി​ച്ച് ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം നടത്തിയ പ്രസംഗം വൈറലായി. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി-​ലി​റ്റ് ബി​രു​ദം മോ​ഹ​ൻ​ലാ​ലി​നും പി.​ടി. ഉ​ഷ​യ്ക്കും ന​ൽ​കു​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു മ​ല​യാ​ളി​ക​ൾ മോ​ഹ​ൻ​ലാ​ലി​നെ ലാ​ലേ​ട്ടാ എ​ന്നാണ് വിളിക്കുന്നതെന്ന് ഗ​വ​ർ​ണ​ർ പറഞ്ഞത്. ഇതോടെ സദസിൽ നിലയ്ക്കാത്ത കരഘോഷമുയർന്നു.

നാ​ലു പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ നേ​ട്ട​ങ്ങ​ളും സം​ഭാ​വ​ന​ക​ളും എ​ടു​ത്തു​പ​റ​ഞ്ഞ ഗ​വ​ർ​ണ​ർ, പി.​ടി. ഉ​ഷ കേ​ര​ള​ത്തി​നു ന​ൽ​കി​യ സം​ഭ​വാ​ന​യെക്കുറി​ച്ചും പ​റ​ഞ്ഞു. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ഭ​ര​തം ക​ണ്ട് ക​ഴി​ഞ്ഞി​ട്ടും തി​യ​റ്റ​റി​ൽ നി​ന്ന് ഇ​റ​ങ്ങി പോ​കാ​ൻ തോ​ന്നാ​തി​രു​ന്ന ത​ന്‍റെ അ​നു​ഭ​വം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. ക​ലാ​രം​ഗ​ത്ത് മോ​ഹ​ൻ​ലാ​ലും കാ​യി​ക രം​ഗ​ത്ത് പി.​ടി.​ഉ​ഷ​യും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​രു​വ​രെ​യും ശാ​സ്ത്ര​ഞ്ജ​രെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭാ​ര്യ സു​ചി​ത്ര​യും നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രും മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. ഇ​തി​ന് മു​ന്പ് കാ​ല​ടി ശ്രീ​ശ​ങ്ക​ര സം​സ്കൃ​ത സർവകലാശാല മോ​ഹ​ൻ​ലാ​ലി​ന് ഡി-​ലി​റ്റ് ബി​രു​ദം ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

Related posts