ഒരു ബാഗില്‍ തലയും കൈകളും മറ്റൊരു ബാഗില്‍ ഉടലും! സ്ത്രീയുടെ ഉടലും തലയും വെട്ടിമുറിച്ച് ബാഗിലാക്കി വഴിവക്കില്‍ ഉപേക്ഷിച്ചു; പ്രായം 20-30 വയസിനിടയില്‍

ഹൈ​ദ​രാ​ബാ​ദ്: വെ​ട്ടി​മു​റി​ച്ച് ബാ​ഗി​ലാ​ക്കി​യ നി​ല​യി​ൽ അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദി​ലെ കൊ​ണ്ടാ​പു​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നു സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് ബാ​ഗി​ലാ​ക്കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഒ​രു ബാ​ഗി​ൽ ത​ല​യും കൈ​ക​ളും മ​റ്റൊ​രു ബാ​ഗി​ൽ ഉ​ട​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് മ​ധേ​പു​ർ ഡി​വി​ഷ​ൻ എ​സി​പി എ​ൻ.​ശ്യാം​പ്ര​സാ​ദ് റാ​വു പ​റ​ഞ്ഞു. 20-30 വ​യ​സി​നി​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം തെ​ല​ങ്കാ​ന​യി​ലെ ന​ൽ​ഗൊ​ണ്ട​യി​ൽ പു​രു​ഷ​ന്‍റെ ത​ല​യി​ല്ലാ​ത്ത ഉ​ട​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts