കാൻസർ ബാധിതനായ ആറുവസുകാരൻ  ഋ​തു​ദേ​വി​ന് സ​ഹാ​യ​വു​മാ​യി ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ;  സമീപ പ്രദേശത്ത് താമസിക്കുന്ന 18ഓളം പേർ ചേർന്നാണ് സഹായം നൽകിയത്

നാ​ദാ​പു​രം: ലു​ക്കീ​മി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ചു​ഴ​ലി​യി​ലെ ആ​റു വ​യ​സു​കാ​ര​ൻ ഋ​തുദേ​വി​ന് ചികിത്സാ സ​ഹാ​യ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ. വ​ള​യം മേ​ഖ​ല​യി​ൽ നി​ർമാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തു വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഋ​തുദേ​വ് ചി​കി​ത്സാ സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് അ​യ്യാ​യി​രം രൂ​പ സം​ഭാ​വ​ന ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ട​ത്തുവ​ച്ച് ത​ദ്ദേ​ശി​യ​രാ​യ ജോ​ലി​ക്കാ​ർ ഋ​തുദേ​വി​ന്‍റെ രോ​ഗ​ത്തി​ന്‍റെ കാ​ര്യം ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് സ​ഹാ​യി​ക്കാ​ൻ ത​ത്പ​ര​രാ​യി ഇ​വ​ർ മു​ന്നാ​ട്ടുവ​രി​ക​യാ​യി​രു​ന്നു.

കു​റു​വ​ന്തേ​രി മ​ട്ടാ​മ്മ​ലി​ൽ താ​മ​സി​ക്കു​ന്ന പ​തി​നെ​ട്ടോ​ളം തൊ​ഴി​ലാ​ളി​ക​ൾ ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യ​ത്തി​ൽനി​ന്ന് പ​ണം സ്വ​രൂ​പി​ച്ച് മേ​സ്തി​രി ആ​ർ.​പി. ബാ​ല​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts