സാ​യ് പ​ല്ല​വി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് എ.​എ​ൽ. വി​ജ​യ്

സാ​യ് പ​ല്ല​വി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെന്ന വിധത്തിൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് സം​വി​ധാ​യ​ക​ൻ എ.​എ​ൽ. വി​ജ​യ്. സാ​യി പ​ല്ല​വി​യെ നാ​യി​ക​യാ​ക്കി എ.​എ​ൽ. വി​ജ​യ് ക​രു എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രു​ന്നു ഈ ​സ​മ​യ​ത്തെ സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഈ വാർത്തകളെല്ലാം തെറ്റാണെന്നും താൻ പുതിയ സിനിമയുടെ പണിപ്പുരയിലാണെന്നും എ.എൽ. വിജയ് പറഞ്ഞു. 2004ൽ ​ന​ടി അ​മ​ല പോ​ളി​നെ എ.​എ​ൽ. വി​ജ​യ് വി​വാ​ഹം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ 2017ൽ ​ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു.

സൂ​ര്യ നാ​യ​ക​നാ​കു​ന്ന എ​ൻ​ജി​കെ​യാ​ണ് സാ​യ് പ​ല്ല​വി പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം. പ്ര​ഭൂ​ദേ​വ, ത​മ​ന്ന എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ദേ​വി 2വാ​ണ് എ.​എ​ൽ. വി​ജ​യ്‌യുടെ പുതിയ ചിത്രം.

Related posts