കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യം; ദി​വ​സം 200 രൂ​പ​യും ഭ​ക്ഷ്യ​കി​റ്റും

 


തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ൽ പോ​കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ.​

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദി​വ​സ​വും 200 രൂ​പ​യും ഭ​ക്ഷ്യ​കി​റ്റും ന​ൽ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് ക​ട​ൽ​ക്ക​യ​റ്റം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ ഇ​ത് ച​ർ​ച്ച ചെ​യ്യാ​ൻ മ​ന്ത്രി തീ​ര​ദേ​ശ എം​എ​ൽ​എ​മാ​രു​ടെ യോ​ഗം വി​ളി​ച്ചി​രു​ന്നു.

ഈ ​യോ​ഗ​ത്തി​ൽ തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​ന് സ​മ​ഗ്ര പ​ദ്ധ​തി ത​യ്യാ​റാ​ക്കി. ക​ട​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള 57 കി​ലോ​മീ​റ്റ​റി​ൽ സം​ര​ക്ഷ​ണ ഭി​ത്തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

Related posts

Leave a Comment