നുണപരിശോധനയ്ക്ക് തയാറല്ല! വീപ്പയ്ക്കുള്ളില്‍നിന്നു ശകുന്തളയുടെ അസ്ഥികൂടം ലഭിച്ച സംഭവത്തില്‍ മകള്‍ ഇടഞ്ഞു; ചോദ്യം ചെയ്യാന്‍ ഇനി ആരും ബാക്കിയില്ല; മുന്നോട്ടുള്ള വഴി അടഞ്ഞു പോലീസ്‌

കൊ​ച്ചി: കു​ന്പ​ള​ത്തു വീ​പ്പ​യ്ക്കു​ള്ളി​ൽ​നി​ന്നു ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​നി ശ​കു​ന്ത​ള​യു​ടെ അ​സ്ഥി​കൂ​ടം ല​ഭി​ച്ച കേ​സി​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നു വീ​ണ്ടും ത​ട​സം. ശ​കു​ന്ത​ള​യു​ടെ മ​ക​ൾ അ​ശ്വ​തി നു​ണ പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റ​ല്ലെ​ന്നു കോ​ട​തി​യെ അ​റി​യി​ച്ച​താണ് ഇപ്പോൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ത​ല​വേ​ദ​നയാ​യ​ത്. പോ​ലീ​സി​നോ​ട് ആ​ദ്യം നു​ണ പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​ണെ​ന്നു പ​റ​ഞ്ഞ അ​ശ്വ​തി കോ​ട​തി​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന നി​ല​പാ​ട് മാ​റ്റു​ക​യാ​യി​രു​ന്നു.

മു​ഖ്യ​പ്ര​തി​യെ​ന്നു പോ​ലീ​സ് പ​റ​യു​ന്ന അ​ശ്വ​തി​യു​ടെ കാ​മു​ക​ൻ സ​ജി​ത്തി​ലേ​ക്ക് എ​ത്താ​നു​ള്ള വ​ഴി​യാ​ണു ഇ​തോ​ടെ അ​ട​ഞ്ഞ​ത്. ശ​കു​ന്ത​ള​യു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ച​തി​ന്‍റെ അ​ടു​ത്ത ദി​വ​സം സ​ജി​ത്തി​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണം ത​ന്നി​ലേ​ക്കെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ സ​ജി​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്ന നി​ല​പാ​ടാ​ണ് പോ​ലീ​സി​നു​ള്ള​ത്.

അ​ശ്വ​തി നു​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാക്കി ദൂരൂഹതകളുടെ ചുരുളഴിക്കാമെന്നാണ് പോലീസ് കരുതിയത്. പ്രശ്നത്തിൽ വീ​ണ്ടും ആ​ലോ​ചി​ച്ച ശേ​ഷം നി​ല​പാ​ട് അ​റി​യി​ക്കാ​ൻ കോ​ട​തി അ​ശ്വ​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അശ്വതി നു​ണ പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച് മു​ന്നോ​ട്ടു പോ​കു​മെ​ന്ന് എ​റ​ണാ​കു​ളം സൗ​ത്ത് സി​ഐ സി​ബി ടോം ​രാ​ഷ്ട്ര​ദീ​പി​യോ​ട് പ​റ​ഞ്ഞു. അ​ശ്വ​തി​യു​ടെ മൊ​ഴി​ക​ളി​ൽ വൈ​രു​ദ്ധ്യം ക​ണ്ട​തോ​ടെ​യാ​ണ് നു​ണ പ​രി​ശോ​ധ​ന​യു​ടെ സാ​ധ്യ​ത​ക​ൾ തേ​ടി​യ​ത്.

ചോ​ദ്യം ചെ​യ്യാ​ൻ ഇ​നി ആ​രും ബാ​ക്കി​യി​ല്ല. എ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ ക​ണ്ടെ​ത്തി​യ ചി​ല കാ​ര്യ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ മു​ന്നോ​ട്ടു പോ​കാ​നു​ള്ള ശ്ര​മ​മാ​ണു പോ​ലീ​സ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ജ​നു​വ​രി ഏ​ഴി​നു കു​ന്പ​ളം ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പ​മു​ള്ള ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണു വീ​പ്പ ക​ണ്ടെ​ത്തി​യ​ത്. വീ​പ്പ​യി​ൽ​നി​ന്നു ല​ഭി​ച്ച മൃ​ത​ദേ​ഹം സ്ത്രീ​യു​ടെ​താ​ണെ​ന്നു പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു. കാ​ലു​ക​ൾ കൂ​ട്ടി​ക്കെ​ട്ടി വീ​പ്പ​യി​ൽ ത​ല​കീ​ഴാ​യി ഇ​രു​ത്തി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

അ​ൽ​പ​വ​സ്ത്രം ധ​രി​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം മൂ​ന്ന് 500 രൂ​പ നോ​ട്ടു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​ത് ക​ണ​ങ്കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി സ്റ്റീ​ൽ ക​ന്പി​യി​ട്ടി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​രെ സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ശ​കു​ന്ത​ളി​യി​ലേ​ക്കെ​ത്തി​ച്ച​ത്.

മ​ക​ൾ അ​ശ്വ​തി​യു​ടെ ഡി​എ​ൻ​എ​യു​മാ​യി അ​സ്ഥി​കൂ​ട​ത്തി​നു പൊ​രു​ത്ത​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണ സം​ഘം ശ​കു​ന്ത​ള​യാ​ണു മ​രി​ച്ച​തെ​ന്ന് ഉ​റ​പ്പു വ​രു​ത്തി.

Related posts