സ​​മാ​​ൻ ദി​​നം!

ബു​​ല​​വാ​​യോ: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടു​​ന്ന താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ലേ​​ക്ക് പാ​​ക്കി​​സ്ഥാ​​ൻ ഓ​​പ്പ​​ണ​​ർ ഫ​​ഖാ​​ർ സ​​ൽ​​മാ​​നും. സിം​​ബാ​​ബ്‌വെ​​യ്ക്കെ​​തി​​രാ​​യ നാ​​ലാം ഏ​​ക​​ദി​​ന​​ത്തി​​ലാ​​ണ് സ​​മാ​​ൻ 210 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന് ച​​രി​​ത്രം കു​​റി​​ച്ച​​ത്.

ഇ​​ന്ത്യ​​യു​​ടെ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ്, രോ​​ഹി​​ത് ശ​​ർ​​മ, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ക്രി​​സ് ഗെ​​യ്ൽ, ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ മാ​​ർ​​ട്ടി​​ൻ ഗ​​പ്റ്റി​​ൽ എ​​ന്നി​​വ​​രു​​ടെ പ​​ട്ടി​​ക​​യി​​ലേ​​ക്ക് സ​​മാ​​നും പ്ര​​വേ​​ശി​​ച്ചു. ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ പി​​റ​​ക്കു​​ന്ന എ​​ട്ടാ​​മ​​ത്തെ ഇ​​ര​​ട്ട സെ​​ഞ്ചു​​റി​​യാ​​ണ് ഇ​​ന്ന​​ലെ ഈ ​​പാ​​ക് താ​​ര​​ത്തി​​ന്‍റെ പേ​​രി​​ലാ​​യ​​ത്. 156 പ​​ന്തി​​ൽ​​നി​​ന്ന് അ​​ഞ്ച് സി​​ക്സും 24 ഫോ​​റും അ​​ട​​ക്ക​​മാ​​യി​​രു​​ന്നു സ​​മാ​​ന്‍റെ 210 റ​​ണ്‍​സ് നോ​​ട്ടൗ​​ട്ട് പ്ര​​ക​​ട​​നം.

ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ട് എ​​ന്ന റി​​ക്കാ​​ർ​​ഡും ഇ​​ന്ന​​ലെ ത​​ക​​ർ​​ന്നു. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ സ​​മാ​​നും ഇ​​മാം ഉ​​ൾ ഹ​​ക്കും (122 പ​​ന്തി​​ൽ 113 റ​​ണ്‍​സ്) ചേ​​ർ​​ന്ന് ഒ​​ന്നാം വി​​ക്ക​​റ്റി​​ൽ പ​​ടു​​ത്തു​​യ​​ർ​​ത്തി​​യ​​ത് 304 റ​​ണ്‍​സ്. 42-ാം ഓ​​വ​​റി​​ന്‍റെ അ​​വ​​സാ​​ന പ​​ന്തി​​ലാ​​യി​​രു​​ന്നു ഈ ​​കൂ​​ട്ടു​​കെ​​ട്ട് ത​​ക​​ർ​​ന്ന​​ത്. മൂ​​ന്നാം ന​​ന്പ​​റാ​​യെ​​ത്തി​​യ ആ​​സി​​ഫ് അ​​ലി (22 പ​​ന്തി​​ൽ 50 നോ​​ട്ടൗ​​ട്ട്) ത​​ക​​ർ​​ത്ത​​ടി​​ക്കു​​ക​​കൂ​​ടി ചെ​​യ്ത​​തോ​​ടെ 50 ഓ​​വ​​റി​​ൽ പാ​​ക്കി​​സ്ഥാ​​ൻ 399 റ​​ണ്‍​സ് നേ​​ടി.

ഏ​​ക​​ദി​​ന​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ന്‍റെ ഏ​​തൊ​​രു വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​ലെ​​യും ഉ​​യ​​ർ​​ന്ന സ്കോ​​റാ​​ണ് ഇ​​ന്ന​​ലെ സ​​മാ​​നും ഹ​​ക്കും ചേ​​ർ​​ന്നു നേ​​ടി​​യ​​ത്. ഇ​​വ​​രു​​ടെ പോ​​രാ​​ട്ട​​ത്തി​​നി​​ടെ ത​​ക​​ർ​​ന്ന​​ത് 2006ൽ ​​ശ്രീ​​ല​​ങ്ക​​യു​​ടെ സ​​ന​​ത് ജ​​യ​​സൂ​​ര്യ​​യും ഉ​​പു​​ൽ ത​​രം​​ഗ​​യും ചേ​​ർ​​ന്ന് നേ​​ടി​​യ 286 റ​​ണ്‍​സ് എ​​ന്ന ഒ​​ന്നാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് റി​​ക്കാ​​ർ​​ഡു​​മാ​​യി​​രു​​ന്നു. ഏ​​ക​​ദി​​ന​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പു​​തി​​യ സ്കോ​​റും കു​​റി​​ക്ക​​പ്പെ​​ട്ടു. 2010ൽ ​​ബം​​ഗ്ലാദേ​​ശി​​നെ​​തി​​രേ നേ​​ടി​​യ 385 റ​​ണ്‍​സ് ആ​​യി​​രു​​ന്നു പാ​​ക്കി​​സ്ഥാ​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ഏ​​ക​​ദി​​ന സ്കോ​​ർ.

നാ​​ലാം ഏ​​ക​​ദി​​ന​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ൻ 244 റ​​ണ്‍​സി​​നു വി​​ജ​​യി​​ച്ചു. സ്കോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ 50 ഓ​​വ​​റി​​ൽ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 399. സിം​​ബാ​​ബ്‌വെ 42.4 ​​ഓ​​വ​​റി​​ൽ 155നു ​​പു​​റ​​ത്ത്. പ​​ര​​ന്പ​​ര​​യി​​ൽ സ​​ന്ദ​​ർ​​ശ​​ക​​ർ 4-0നു ​​മു​​ന്നി​​ലാ​​ണ്.

ഏ​​ക​​ദി​​ന ഇ​​ര​​ട്ട സെ​​ഞ്ചു​​റി പട്ടിക

റ​​ണ്‍​സ് – താ​​രം – രാ​​ജ്യം – വ​​ർ​​ഷം

200* -സ​​ച്ചി​​ൻ തെ​​ണ്ടുൽ​​ക്ക​​ർ – ഇ​​ന്ത്യ – 2010
219 – വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ് – ഇ​​ന്ത്യ – 2011
209 – രോ​​ഹി​​ത് ശ​​ർ​​മ – ഇ​​ന്ത്യ – 2013
264 – രോ​​ഹി​​ത് ശ​​ർ​​മ – ഇ​​ന്ത്യ – 2014
215 – ക്രി​​സ് ഗെ​​യ്ൽ – വി​​ൻ​​ഡീ​​സ് – 2015
237* – മാ​​ർ​​ട്ടി​​ൻ ഗ​​പ്റ്റി​​ൽ – ന്യൂ​​സി​​ല​​ൻ​​ഡ് – 2015
208* – രോ​​ഹി​​ത് ശ​​ർ​​മ – ഇ​​ന്ത്യ – 2017
210* – ഫ​​ഖാ​​ർ സ​​മാ​​ൻ – പാ​​ക്കി​​സ്ഥാ​​ൻ – 2018

Related posts