ലോ​​ക​​ക​​പ്പ് ഹോ​​ക്കി: ഇ​​ന്ത്യ ഇ​​ന്ന് ഇം​ഗ്ല​​ണ്ടി​​നെ​​തി​​രേ

ല​​ണ്ട​​ൻ: 14-ാമ​​ത് വ​​നി​​താ ഹോ​​ക്കി ലോ​​ക​​ക​​പ്പി​​ന് ഇ​​ന്ന് തു​​ട​​ക്കം. ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​ണ്ട്, ഇ​​ന്ത്യ, ജ​​ർ​​മ​​നി, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ൾ ഇ​​ന്ന് ഇ​​റ​​ങ്ങും. ഇ​​ന്ത്യ ഇ​​ന്ന് ഇം​​ഗ്ല​ണ്ടി​​നെ​​തി​​രേ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും. അ​​മേ​​രി​​ക്ക, അ​​യ​​ർ​​ല​​ൻ​​ഡ് എ​​ന്നി​​വ​​യാ​​ണ് പൂ​​ൾ ബി​​യി​​ൽ ഇ​​ന്ത്യ​​ക്കൊ​​പ്പ​​മു​​ള്ള മ​​റ്റു ടീ​​മു​​ക​​ൾ.

അ​​യ​​ർ​​ല​​ൻ​​ഡ് മാ​​ത്ര​​മാ​​ണ് ലോ​​ക റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ക്കു താ​​ഴെ​​യു​​ള്ള​​ത്. ഇം​​ഗ്ല​​ണ്ട് ലോ​​ക ര​​ണ്ടാം റാ​​ങ്കി​​ലും അ​​മേ​​രി​​ക്ക ഏ​​ഴാം സ്ഥാ​​ന​​ത്തു​​മാ​​ണ്. ഇ​​ന്ത്യ പ​​ത്താം സ്ഥാ​​ന​​ത്താ​​ണി​​പ്പോ​​ൾ. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ റാ​​ണി രാം​​പാ​​ൽ ന​​യി​​ക്കു​​ന്ന ഇ​​ന്ത്യ​​ക്ക് പൂ​​ൾ ഘ​​ട്ടം ക​​ട​​ക്കാ​​ൻ ക​​ടു​​ത്ത പോ​​രാ​​ട്ടം കാ​​ഴ്ച​​വ​​യ്ക്കേ​​ണ്ടി​​വ​​രും.

നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രും ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ടീ​​മു​​മാ​​യ ഹോ​​ള​​ണ്ട്, ദ​​ക്ഷി​​ണ​​കൊ​​റി​​യ, ഇ​​റ്റ​​ലി, ചൈ​​ന എ​​ന്നി​​വ​​യാ​​ണ് പൂ​​ൾ എ​​യി​​ലുള്ളത്. ഇ​​ന്ത്യ​​ൻ വ​​നി​​താ ടീം ​​ലോ​​ക​​ക​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത് ഇ​​ത് ഏ​​ഴാം ത​​വ​​ണ​​യാ​​ണ്. 1974ൽ ​​നാ​​ലാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​താ​​ണ് ഇ​​ന്ത്യ​​യു​​ടെ മി​​ക​​ച്ച പ്ര​​ക​​ട​​നം.

Related posts