നാ​ഗ​ചൈ​ത​ന്യ​യി​ല്‍ നി​ന്നു 50 കോ​ടി ത​ട്ടി​യെ​ന്ന ആക്ഷേപങ്ങൾക്ക് മ​റു​പ​ടി​യു​മാ​യി സാ​മ​ന്ത

നാ​ഗ​ചൈ​ത​ന്യ​യും സ​മ​ന്ത​യും വി​വാ​ഹ മോ​ചി​ത​രാ​യ വാ​ര്‍​ത്ത​ക​ള്‍ ഇ​പ്പോ​ഴും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു. നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും സാ​മ​ന്ത​യ്ക്കു നേ​രി​ടേ​ണ്ടി വ​ന്നു. എ​ന്നാ​ല്‍ ഏ​റ്റ​വും ഒ​ടു​വി​ല്‍ വ​ന്ന ആ​രോ​പ​ണം സാ​മ​ന്ത നാ​ഗ​ചൈ​ത​ന്യ​യി​ല്‍ നി​ന്നു 50 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ്.

ത​നി​ക്കെ​തി​രേ ഉ​യ​ർ​ന്നു വ​ന്ന ഈ ​ആ​രോ​പ​ണ​ത്തി​നെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് സാ​മ​ന്ത.വി​വാ​ഹ​മോ​ച​ന​ത്തി​നു ശേ​ഷം സാ​മ​ന്ത പു​ഷ്പ​യി​ല്‍ ഐ​റ്റം ഡാ​ന്‍​സു​മാ​യി എ​ത്തി​യി​രു​ന്നു. ഓ ​ആ​ണ്ട​വാ എ​ന്ന ഗാ​ന​ത്തി​ലെ പ്ര​ക​ട​ന​ത്തി​നും സാ​മ​ന്ത​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​നും ഏ​റെ​യാ​ളു​ക​ൾ പ്ര​ശം​സ​യു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ഗാ​നം ഇ​പ്പോ​ള്‍ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ഒ​രാ​ള്‍ നാ​ഗ​ചൈ​ന്യ​യി​ൽനിന്നു സാ​മ​ന്ത 50 കോ​ടി ത​ട്ടി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി എ​ത്തി​യ​ത്. വി​വാ​ഹ​മോ​ച​നം നേ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ത്ത​ര​മൊ​രു ക​മ​ന്‍റ് വ​ന്ന​ത്.

പൊ​തു​വേ താ​രം ഇ​ത്ത​രം ക​മ​ന്‍റുക​ള്‍ അ​വ​ഗ​ണി​ക്കു​ക​യും അ​വ​രെ ബ്ലോ​ക്ക് ചെ​യ്യു​ക​യാ​ണ് ചെ​യ്യാ​റു​ള​ള​ത്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ താ​രം വ​ള​രെ മൃ​ദു​വാ​യ ഭാ​ഷ​യി​ല്‍ മ​റു​പ​ടി ന​ല്‍​ക്കു​ക​യാ​യി​രു​ന്നു. ദൈ​വം നി​ങ്ങ​ളു​ടെ ആ​ത്മാ​വി​നെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ… എ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ മ​റു​പ​ടി.

ഇ​തേ​ത്തു​ട​ര്‍​ന്നു ക​മ​ന്‍റി​ട്ട​യാ​ള്‍ അ​തു ഡി​ലീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. സാ​മ​ന്ത​യു​ടെ മ​റു​പ​ടി മ​റ്റു ചി​ല​ർ ച​ര്‍​ച്ചാ വി​ഷ​യ​മാ​ക്കു​ക​യും ചെ​യ്തു. താ​ര​ത്തെ ത​ള്ളി​യും പി​ന്തു​ണ​ച്ചും നി​ര​വ​ധി​പേരാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment