സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും ഹീറോയിനായി സാമന്ത ! നടിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ…

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക മാത്രമല്ല വളരെ കരുണാര്‍ദ്രമായ ഒരു മനസ്സിന്റെ ഉടമ കൂടിയാണ് താന്‍ എന്നു തെളിയിച്ചിരിക്കുകയാണ് നടി സാമന്ത.

ജീവിതം ദുരിതമായമായ ഒരു സ്ത്രീയ്ക്ക് 12 ലക്ഷത്തിന് കാര്‍ വാങ്ങി നല്‍കി മാതൃകയായി മാറിയിരിക്കുകയാണ് നടി.

മാസങ്ങള്‍ക്കു മുന്‍പ് സാമന്ത നടത്തിയ ചാറ്റ്‌ഷോയുടെ ലൊക്കേഷനിലെത്തിയ കവിത എന്ന സ്ത്രീക്കാണ് സാമന്ത സഹായം നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇരയായ കവിത ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്.

അമ്മയുടെ മരണത്തിന് ശേഷം ഏഴ് സഹോദരിമാര്‍ക്ക് ഏക ആശ്രയമാണ് കവിത. കവിതയുടെ ഈ കഥകേട്ട് സാമന്ത ഒരു കാര്‍ വാങ്ങി നല്‍കിയാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട സാമ്പത്തി നേട്ടമുണ്ടാക്കി കുടുംബം പുലര്‍ത്താന്‍ സാധിക്കുമെന്ന് മനസ്സിലാക്കുകയും, കാര്‍ വാങ്ങി നല്‍കാമെന്ന് പറയുകയുമായിരുന്നു.

ഈ വാക്ക് പാലിക്കുന്നതിന് വേണ്ടിയാണ് സാമന്ത കവിതയ്ക്ക് ഇത്രയും വിലയുള്ള കാര്‍ വാങ്ങി നല്‍കിയത്.ഗുണശേഖരന്‍ സംവിധാനംചെയ്യുന്ന ശാകുന്തളമാണ് സാമന്തയുടെ ഏറ്റവും പുതിയ ചിത്രം.

Related posts

Leave a Comment