ഓ​ടു​ന്ന കാ​റി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ നി​ന്നി​റ​ങ്ങി പ്ര​ക​ട​നം ! വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ വി​മ​ര്‍​ശ​നം…

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കാ​ന്‍ പ​ല​പ​രി​പാ​ടി​ക​ളും കാ​ണി​ച്ച് അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന നി​ര​വ​ധി​യാ​ളു​ക​ളു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ വാ​ഹ​ന​ത്തി​ല്‍ അ​ഭ്യാ​സം കാ​ണി​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രു​ടെ വാ​ര്‍​ത്ത​ക​ള്‍ ദി​നം​പ്ര​തി കൂ​ടി വ​രി​ക​യാ​ണ്. പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ പോ​ലും ഇ​ത്ത​ര​ക്കാ​രെ മ​ര​ണ​ക്ക​ളി​ക​ളി​ല്‍ നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്നി​ല്ല. സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും തു​ലാ​സി​ലാ​ക്കി​ക്കൊ​ണ്ട് യു​വാ​ക്ക​ള്‍ അ​ഭ്യാ​സ​ങ്ങ​ള്‍ തു​ട​രു​ന്നു. അ​തി​ന്റെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് യു​പി​യി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ നി​ന്നു​ള്ള ഈ ​വീ​ഡി​യോ. ഓ​ടു​ന്ന വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍​നി​ന്ന് ഇ​റ​ങ്ങി, തു​റ​ന്ന ഡോ​റി​ല്‍ ക​യ​റി​യി​രു​ന്നാ​ണ് ഒ​രു യു​വാ​വ് അ​ഭ്യാ​സം കാ​ണി​ക്കു​ന്ന​ത്. ഗാ​സി​യാ​ബാ​ദ് ഹൈ​വേ​യി​ല്‍ ന​ട​ന്ന അ​പ​ക​ട​ക​ര​മാ​യ ഈ ​അ​ഭ്യാ​സ​ത്തി​ന്റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് യു​പി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. വീ​ഡി​യോ​യി​ല്‍ വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ വ്യ​ക്ത​മ​ല്ലെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കാ​റോ​ടി​ക്കാ​ന്‍ പ​ഠി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം ! അ​തും ‘പാ​ട്ടാ​ക്കി’ ക​ച്ചാ ബ​ദാം ഗാ​യ​ക​ന്‍; വീ​ഡി​യോ വൈ​റ​ല്‍…

ക​ട​ല വി​ല്‍​പ​ന​യ്ക്കി​ടെ പാ​ടി​യ ‘ക​ച്ചാ ബ​ദാം’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ പ്ര​ശ​സ്ത​നാ​യ വ്യ​ക്തി​യാ​ണ് പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി ഭു​ബ​ന്‍ ബ​ഡ്യാ​ക​ര്‍. പാ​ട്ട് വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ഇ​ന്‍​സ്റ്റ​ഗ്രാം റീ​ലു​ക​ളി​ലൂ​ടെ​യും മ​റ്റും നി​ര​വ​ധി​പേ​രാ​ണ് ഭു​ബ​ന്റെ ഗാ​ന​ത്തി​ന് ചു​വ​ടു​വെ​ച്ച​തും വെ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും. അ​തി​നി​ടെ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഭൂ​ബ​ന് ഒ​രു അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. സ്വ​ദേ​ശ​മാ​യ ബി​ര്‍​ഭൂ​മി​ല്‍, പു​തു​താ​യി വാ​ങ്ങി​യ കാ​ര്‍ ഓ​ടി​ക്കാ​ന്‍ പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഭു​ബ​ന് മു​ഖ​ത്ത് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. പ​രി​ക്കി​ല്‍​നി​ന്ന് മോ​ചി​ത​നാ​യ​തി​ന് പി​ന്നാ​ലെ അ​പ​ക​ട​ത്തെ കു​റി​ച്ചു​ള്ള ഗാ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഭു​ബ​ന്‍. അ​മ​ര്‍ നോ​തു​ന്‍ ഗാ​രി(​എ​ന്റെ പു​തി​യ വ​ണ്ടി) എ​ന്നാ​ണ് ഗാ​ന​ത്തി​ന്റെ പേ​ര്. സെ​ക്ക​ന്‍​ഡ് ഹാ​ന്‍​ഡ് കാ​ര്‍ വാ​ങ്ങി​യ​തി​നെ കു​റി​ച്ചും ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ന്ന​തി​നി​ടെ മ​തി​ലി​ല്‍ ഇ​ടി​ച്ച​തി​നെ കു​റി​ച്ചു​മാ​ണ് പു​തി​യ​ഗാ​ന​ത്തി​ല്‍ ഭു​ബ​ന്‍ പ​റ​യു​ന്ന​ത്. ഭു​ബ​ന്റെ പു​തി​യ​ഗാ​നം ഇ​തി​നോ​ട​കം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. ഇ​തും ക​ച്ചാ ബ​ദാം പോ​ലെ…

Read More

പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത് ! പിന്നെ നടന്നത് കര്‍ഷകന്റെ പ്രതികാരം…

കര്‍ഷകര്‍ ആയാല്‍ ആഢംബരം പാടില്ലെന്നാണ് പലരുടെയും ധാരണ. മുഷിഞ്ഞ വസ്ത്രം ധരിച്ചു വന്നതിന്റെ പേരില്‍ തന്നെ മോശക്കാരനാക്കിയ കാര്‍ ഷോറൂമുകാരോട് മധുരപ്രതികാരം ചെയ്തിരിക്കുകയാണ് ഒരു കര്‍ഷകന്‍. കര്‍ണാടകയിലെ പൂ കൃഷിക്കാരനായ ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയാണ് തന്നെ വില കുറച്ചുകണ്ടവര്‍ക്ക് എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുന്നത്. ചിക്കസാന്ദ്ര ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് എസ്യുവി ബുക്ക് ചെയ്യാനായി തുമകൂരിലെ കാര്‍ ഷോറൂമിലെത്തിയത്. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു ഒരു എസ്യുവി. കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്‌സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. ‘പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്’. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോള്‍ തമാശക്ക് കാര്‍ നോക്കാന്‍ വന്നതാവും ഇവരെന്നാണ് അയാള്‍ കരുതിയത്. എന്നാല്‍ അയാളുടെ വാക്കുകള്‍ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ ഷോറൂമില്‍ നിന്ന്…

Read More

ഇനി വണ്ടി ഞാന്‍ ഓടിക്കാം ! ഓടിക്കൊണ്ടിരുന്ന കാറിന്റെ സ്റ്റിയറിംഗില്‍ കയറി വിഷപ്പാമ്പ്; പിന്നീട് നടന്നത് ഇങ്ങനെ…

പുതുക്കാട്: ബിജെപി മണ്ഡലം പ്രസിഡന്റുമാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പാന്പിനെ കണ്ടതു പരിഭ്രാന്തി പരത്തി. നിയുക്ത മണ്ഡലം പ്രസിഡന്റുമാരായ അരുണ്‍ പന്തല്ലൂര്‍, എ.ജി. രാജേഷ് എന്നിവര്‍ സഞ്ചരിച്ച കാറിലാണു പാന്പിനെ കണ്ടത്. പുതുക്കാട് സിഗ്‌നലില്‍ വച്ചാണ് കാറിന്റെ മീറ്റര്‍ ബോര്‍ഡില്‍ പാന്പിനെ കണ്ടത്. സ്റ്റിയറിംഗിലേക്കു പാന്പ് വന്നതോടെ ഇരുവരും കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങി. പിന്നീട് ഡാഷ് ബോര്‍ഡിനുള്ളിലേക്കു പാന്പ് കടന്നതോടെ ഇവര്‍ ആന്പല്ലൂരിലെ സര്‍വീസ് സെന്ററില്‍ കാര്‍ എത്തിക്കുകയായിരുന്നു. വനംവകുപ്പിന്റെ പാന്പ് പിടിത്തക്കാരനെ വിളിച്ചു വരുത്തി കാര്‍ പരിശോധിച്ചെങ്കിലും ഡാഷ് ബോര്‍ഡിനുള്ളില്‍ അകപ്പെട്ട പാന്പിനെ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് കാര്‍ പേരാന്പ്രയിലെ വര്‍ക്ക്ഷോപ്പില്‍ എത്തിച്ച് ഡാഷ് ബോര്‍ഡ് അഴിച്ചുമാറ്റുകയായിരുന്നു.

Read More

വെള്ളത്തില്‍ മുങ്ങിയ കാറില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് മൂന്നുവയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേര്‍ ! സംഭവം ഇങ്ങനെ…

മുമ്പിലെ വണ്ടിയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വെള്ളം നിറഞ്ഞ പാടത്തേക്ക് വീണ കാറില്‍ നിന്ന് മൂന്നു വയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേരെ നാട്ടുകാര്‍ രക്ഷിച്ചു. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന്‍ മാത്യു (31), ഭാര്യ ആഷാ മോള്‍ ചെറിയാന്‍ (30), സുബിന്റെ മകള്‍ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാന്‍ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ലു പൊട്ടിച്ച് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം. ഇടയാഴംകല്ലറ റോഡില്‍ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണു കാര്‍ മറിഞ്ഞത്. റോഡിന്റെ ഇരുവശത്തും പാടമാണ്. പത്തടി ആഴമുള്ള പാടത്ത് അഞ്ചടിയോളം വെള്ളമുണ്ട്. ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍. വീതി കുറഞ്ഞ റോഡാണ്. സുബിനാണ് കാര്‍ ഓടിച്ചത്. പിന്നില്‍ വന്ന ടിപ്പര്‍ ലോറിക്ക് ഓവര്‍ടേക്ക് ചെയ്യാനായി സുബിന്‍ കാര്‍ വശത്തേക്ക് ഒതുക്കി. റോഡരികിലെ…

Read More

ഒരു ചെലവുമില്ലാത്ത ഇന്ധനം ! പെട്രോളിനും ഡീസലിനും പകരം മനുഷ്യ വിസര്‍ജ്യം ഇന്ധനമാക്കി ഓടുന്ന വണ്ടികളെക്കുറിച്ചറിയാം…

പെട്രോളിന്റെയും ഡീസലിന്റെയും വില നാള്‍ക്കുനാള്‍ റോക്കറ്റുപോലെ കുതിച്ചുയരുമ്പോള്‍ യാതൊരു ചെലവുമില്ലാത്ത മറ്റൊരു ഇന്ധനം ഉപയോഗിച്ച് കാറോടിക്കാമെന്ന സ്ഥിതി വന്നാല്‍ എന്താവും. ഇനി എന്താണ് ആ ഇന്ധനമെന്നറിയേണ്ടേ, മനുഷ്യവിസര്‍ജ്യം ഉപയോഗിച്ചാണ് ആ ആ വാഹനങ്ങള്‍ ഓടുന്നത്. മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനിയെക്കുറിച്ചും ഈ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഒരു വണ്ടിയെക്കുറിച്ചും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ‘പൂ എനര്‍ജി’. ഓസ്‌ട്രേലിയന്‍ കമ്പനിയായ അര്‍ബന്‍ യൂട്ടിലിറ്റീസ് ആണ് ഈ ‘പൂ എനര്‍ജി’ ഇന്ധനമാക്കി വണ്ടിയോടിക്കുന്നത്. ഇനി ഇവര്‍ ഈ വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന വണ്ടി ഏതെന്ന് അറിയേണ്ടേ… ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക്ക് എസ്‌യുവിയാണത്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അര്‍ബന്‍ യൂട്ടിലിറ്റീസ്. 2017 ലാണ് കമ്പനി തങ്ങളുടെ ആദ്യത്തെ…

Read More

കാര്‍ സമ്മാനമായി അമ്മയെ ഞെട്ടിച്ച് മകന്‍ ! സന്തോഷത്താല്‍ മതിമറന്ന് അമ്മയുടെ തുള്ളിച്ചാട്ടം;ഹൃദയ സ്പര്‍ശിയായ വീഡിയോ വൈറലാകുന്നു…

സമ്മാനങ്ങള്‍ എപ്പോഴും ആളുകള്‍ക്ക് സന്തോഷം നല്‍കുന്നതാണ്. ഒരു അമ്മയ്ക്ക് അവരുടെ മകന്‍ കാര്‍ സമ്മാനമായി നല്‍കിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുറത്ത് പാര്‍ക്ക് ചെയ്ത കാര്‍ തനിക്കുള്ള സമ്മാനമാണെന്ന് തിരിച്ചറിയുമ്പോള്‍ ആ അമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. മകനില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം കണ്ട് സന്തോഷിക്കുന്ന അമ്മയുടെ ദൃശ്യം പലരുടെയും കണ്ണുകളില്‍ വെള്ളം നിറയ്ക്കുന്നു. വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ കാണിക്കാന്‍ അമ്മയെ കൊണ്ടുപോകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വെള്ള നിറത്തിലുള്ള കാറിനടുത്തേയ്ക്ക് ആകാംക്ഷയോടെ ആ അമ്മ നടന്നു നീങ്ങി. ശേഷം മകനോട് ആ കാര്‍ ആരുടേതാണെന്നും ചോദിച്ചു. ഇത് തന്റെ കാര്‍ അല്ലെന്നും അമ്മയുടേതാണെന്നും മകന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. ഇത് കേട്ട അമ്മ സന്തോഷം കൊണ്ട് അലറിവിളിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ശേഷം മകനെ കെട്ടിപ്പിടിച്ച് ആഹ്ളാദം പങ്കുവയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.…

Read More

സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും ഹീറോയിനായി സാമന്ത ! നടിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ…

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക മാത്രമല്ല വളരെ കരുണാര്‍ദ്രമായ ഒരു മനസ്സിന്റെ ഉടമ കൂടിയാണ് താന്‍ എന്നു തെളിയിച്ചിരിക്കുകയാണ് നടി സാമന്ത. ജീവിതം ദുരിതമായമായ ഒരു സ്ത്രീയ്ക്ക് 12 ലക്ഷത്തിന് കാര്‍ വാങ്ങി നല്‍കി മാതൃകയായി മാറിയിരിക്കുകയാണ് നടി. മാസങ്ങള്‍ക്കു മുന്‍പ് സാമന്ത നടത്തിയ ചാറ്റ്‌ഷോയുടെ ലൊക്കേഷനിലെത്തിയ കവിത എന്ന സ്ത്രീക്കാണ് സാമന്ത സഹായം നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇരയായ കവിത ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. അമ്മയുടെ മരണത്തിന് ശേഷം ഏഴ് സഹോദരിമാര്‍ക്ക് ഏക ആശ്രയമാണ് കവിത. കവിതയുടെ ഈ കഥകേട്ട് സാമന്ത ഒരു കാര്‍ വാങ്ങി നല്‍കിയാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട സാമ്പത്തി നേട്ടമുണ്ടാക്കി കുടുംബം പുലര്‍ത്താന്‍ സാധിക്കുമെന്ന് മനസ്സിലാക്കുകയും, കാര്‍ വാങ്ങി നല്‍കാമെന്ന് പറയുകയുമായിരുന്നു. ഈ വാക്ക് പാലിക്കുന്നതിന് വേണ്ടിയാണ് സാമന്ത കവിതയ്ക്ക് ഇത്രയും വിലയുള്ള കാര്‍ വാങ്ങി നല്‍കിയത്.ഗുണശേഖരന്‍ സംവിധാനംചെയ്യുന്ന ശാകുന്തളമാണ് സാമന്തയുടെ ഏറ്റവും…

Read More

നിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞുവന്നു ! ഒറ്റ നിമിഷത്തില്‍ മകനെ വാരിയെടുത്ത് അച്ഛന്‍; വീഡിയോ വൈറലാകുന്നു…

വാഹനങ്ങള്‍ കൂടുന്തോറും റോഡപകടങ്ങളും കൂടി വരികയാണ്. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അപകടത്തില്‍പ്പെടുമെന്നുറപ്പാണ്. തന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് കൊണ്ടാവണമെന്നില്ല. മറ്റുള്ളവരുടെ അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്താം. ഇവിടെ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാറില്‍ നിന്ന് നാലുവയസുകാരനെ രക്ഷിക്കുന്ന അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. റഷ്യയിലെ സെറ്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഏപ്രില്‍ 14നാണ് സംഭവം. കടയില്‍ നിന്ന് സാധനം വാങ്ങി പുറത്തിറങ്ങി നില്‍ക്കുകയാണ് അച്ഛനും മകനും. ഈസമയത്താണ് റിവേഴ്സ് ഗിയറില്‍ നിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞു വന്നത്. അപകടം മണത്ത അച്ഛന്‍ മകനെ വാരിയെടുത്ത് അരികിലേക്ക് മാറി നിമിഷങ്ങള്‍ക്കകം കടയിലേക്ക് കാര്‍ ഇടിച്ചുകയറി. തലനാരിഴയ്ക്കാണ് അച്ഛനും മകനും രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കാര്‍ കടയില്‍ ഇടിച്ചുകയറുന്ന സമയത്ത് അതിവേഗത്തില്‍ പാഞ്ഞുവരുന്നത് ശ്രദ്ധിക്കാതെ അവിടെ തന്നെ നിന്നിരുന്നുവെങ്കില്‍ സംഭവം മറ്റൊന്നാകുമായിരുന്നുവെന്നു തീര്‍ച്ചയാണ്.

Read More

ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലില്‍ പെട്ടെന്നതാ പെരുമ്പാമ്പ് ! വൈപ്പര്‍ ഇട്ട് പാമ്പിനെ ഓടിച്ച് ദമ്പതികള്‍; വിമര്‍ശം വിളിച്ചുവരുത്തുന്ന വീഡിയോ വൈറലാകുന്നു…

ഓടുന്ന കാറിന്റെ മുമ്പിലെ ചില്ലില്‍ പെട്ടെന്ന് പെരുമ്പാമ്പ് പ്രത്യക്ഷപ്പെട്ടാല്‍ എന്താവും അവസ്ഥ. ഇത്തരത്തില്‍ ഓടുന്ന കാറിന്റെ മുന്നിലെ വിന്‍ഡ് സ്‌ക്രീനിലേക്ക് ഇഴഞ്ഞെത്തിയ പെരുമ്പാമ്പിനെ വൈപ്പര്‍ ഉപയോഗിച്ച് അകറ്റിയ ദമ്പതികളാണ് ഇപ്പോള്‍ വാര്‍ത്തിയില്‍ ഇടംപിടിക്കുന്നത്. കാര്‍ നിര്‍ത്തി പാമ്പിനെ മാറ്റുന്നതിന് പകരം വൈപ്പര്‍ ഉപയോഗിച്ച് ഒഴിവാക്കാന്‍ ശ്രമിച്ച ദമ്പതികളുടെ നടപടിക്കെതരേ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. ദമ്പതികളായ മെലിസ ഹുഡ്‌സണും റോഡ്‌നി ഗ്രിഗ്‌സും ബ്രൂസ് ഹൈവേയില്‍ നിന്ന് അലിഗേറ്റര്‍ ക്രീക്കിലേക്ക് പോകുന്നതിനിടയിലാണ് കാറിന്റെ വിന്‍ഡ് സ്‌ക്രീനിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയത്. കാറിലേക്ക് പെരുമ്പാമ്പ് ഇഴഞ്ഞു കയറിയപ്പോള്‍ ഇവര്‍ കാര്‍ നിര്‍ത്തിയില്ല. പകരം വൈപ്പര്‍ ഉപയോഗിച്ച് അതിനെ അടിച്ച് താഴേക്ക് വിടുകയാണ് ചെയ്തത്. വീണ്ടും മുകളിലേക്കിഴയാന്‍ ശ്രമിച്ച പാമ്പിനെ വൈപ്പര്‍ കൊണ്ട് തന്നെ ഇവര്‍ തടുത്തു. പിന്നീട് പാമ്പ് വിന്‍ഡോ ഗ്ലാസിന്റെ വശത്തേക്ക് ഇഴഞ്ഞു നീങ്ങുന്നതും വിഡിയോയില്‍ കാണാം.…

Read More