ഞാ​ൻ അ​വ​ളെ വ​ഞ്ചി​ച്ചു; വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി സ്വ​വ​ർ​ഗ പ​ങ്കാ​ളി​ക​ളാ​യ അ​ഞ്ജ​ലി​യും സൂ​ഫി​യും

സ്വ​വ​ർ​ഗ പ​ങ്കാ​ളി​ക​ളാ​യ അ​ഞ്ജ​ലി ച​ക്ര​യും സൂ​ഫി മാ​ലി​ക്കും വേ​ർ​പി​രി​ഞ്ഞു. അ​ഞ്ജ​ലി​യെ വ​ഞ്ചി​ച്ച​താ​യി സൂ​ഫി മാ​ലി​ക് സ​മ്മ​തി​ച്ച​തി​ന് പി​ന്നാ​ലെ അ​ഞ്ച് വ​ർ​ഷ​ത്തോ​ളം ഡേ​റ്റിം​ഗ് ന​ട​ത്തി​യ ദ​മ്പ​തി​ക​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് വേ​ർ​പി​രി​യ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. 2019 ൽ ഇ​രു​വ​രും ന​ട​ത്തി​യ ഒ​രു​ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​യി​രു​ന്നു.

anjali-sufi1

‘ഇ​തു ചി​ല​പ്പോ​ൾ ഞെ​ട്ട​ലു​ണ്ടാ​ക്കി​യേ​ക്കാം. പ​ക്ഷേ, ഞ​ങ്ങ​ളു​ടെ യാ​ത്ര വ​ഴി​മാ​റു​ക​യാ​ണ്. ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​നും വി​വാ​ഹം റ​ദ്ദാ​ക്കാ​നും ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു’. അ​ഞ്ജ​ലി കു​റി​ച്ചു. സൂ​ഫി കാ​ണി​ച്ച വി​ശ്വാ​സ വ​ഞ്ച​ന കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​ന​മെ​ന്നും ആ​രും സൂ​ഫി​ക്കെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്ക​രു​തെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​ഞ്ജ​ലി വ്യക്തമാക്കി.

Sufi Malik and Anjali Chakra Travel the World for Culture, Diversity, and  More Visibility - Vacationer Magazine

‘അ​ഞ്ജ​ലി​യു​മാ​യു​ള്ള എ​ന്‍റെ ബ​ന്ധ​ത്തി​ൽ വ​ലി​യ മാ​റ്റം വ​രു​ക​യാ​ണ്. ഞ​ങ്ങ​ളു​ടെ വി​വാ​ഹ​ത്തി​ന് ഏ​താ​നും ആ​ഴ്‌​ച​ക​ൾ മു​മ്പ് ഞാ​ൻ അ​വ​ളെ വ​ഞ്ചി​ച്ചു. ആ ​തെ​റ്റി​ന്‍റെ ആ​ഴം ഞാ​ൻ മ​ന​സ്സി​ലാ​ക്കു​ന്നു. അ​ഞ്ജ​ലി, നി​ന്നോ​ട് ഞാ​ൻ ക്ഷ​മ ചോ​ദി​ക്കു​ന്നു’- സൂ​ഫി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ച​തി​ങ്ങ​നെ.

Pop Crave on X: "Sufi Malik announces split from Anjali Chakra: “I made an  unrecognizable mistake of betrayal by cheating on her a few weeks before  our wedding.” https://t.co/oiCABkHcgk" / X

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹ നി​ശ്ച​യം ന​ട​ന്ന​ത്. അ​ഞ്ജ​ലി ഇ​ന്ത്യ​ക്കാ​രി​യും സൂ​ഫി പാ​കി​സ്ഥാ​ൻ കാ​രി​യു​മാ​ണ്. ന്യൂ​യോ​ര്‍​ക്കും സാ​ന്‍ ഫ്രാ​ന്‍​സി​സ്‌​കോ​യും ആ​സ്ഥാ​ന​മാ​ക്കി വെ​ഡ്ഡി​ങ് പ്ലാ​നി​ങ് ക​മ്പ​നി ന​ട​ത്തു​ക​യാ​ണ് അ​ഞ്ജ​ലി. ന്യൂ​യോ​ര്‍​ക്കി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ലൈ​ഫ്‌​സ്റ്റൈ​ല്‍ ആ​ന്‍റ് ട്രാ​വ​ല്‍ ക​ണ്ട​ന്റ് ക്രി​യേ​റ്റ​റാ​ണ് സൂ​ഫി.

 

Related posts

Leave a Comment