എന്നാലും എന്റെ സന്ദീപേ…! പ​തി​നാ​ലു വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പ​റ്റി​ച്ച ഡ്രൈ​വ​ർ കുടുങ്ങി; ചെങ്ങന്നൂരില്‍ നടന്ന സംഭവം ഇങ്ങനെ…

ചെ​ങ്ങ​ന്നൂ​ർ: പ​തി​നാ​ലു വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പ​റ്റി​ച്ച് പ​ണം കൈ​ക്ക​ലാ​ക്കി​യ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ.

കി​ട​ങ്ങ​ന്നൂ​ർ പെ​രും​കു​ന്നി​ൽ സ​ന്ദീ​പ് (35) പി​ടി​യി​ലാ​യ​ത്. ത​ൻ്റെ വീ​ട്ടി​ൽ ഓ​ട്ടം വ​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ന്ദീ​പി​ന്‍റെ കൈ​വ​ശം 20000 രൂ​പ​യ്ക്ക് പ​ണ​യം വെ​ക്കാ​ൻ പെ​ൺ​കു​ട്ടി സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ ന​ൽ​കി.

എ​ന്നാ​ൽ ഇ​യാ​ൾ 60000 രൂ​പ​ക്ക് പ​ണ​യം വെ​ച്ച ശേ​ഷം 20000 രൂ​പ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​കി ബാ​ക്കി 40000 രൂ​പ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​മാ​യി ചെ​ങ്ങ​ന്നൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി പി​താ​വ് പ​രാ​തി ന​ൽ​കി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി.​ഐ ജോ​സ് മാ​ത്യു ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment