ബേ​സി​ല്‍ വീ​ണ്ടും ഇ​ന്ത്യ എ ​ടീ​മി​ല്‍; സ​ഞ്ജു​ ടീമിലി​ല്ല

മും​ബൈ: മ​ല​യാ​ളി താ​രം ബേ​സി​ല്‍ ത​മ്പി​യെ​ത്തേ​ടി ഇ​താ വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ വി​ളി. ന്യൂ​സി​ല​ന്‍ഡ് എ ​ടീ​മി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ എ ​ടീ​മി​ലാ​ണ് പേ​സ് ബൗ​ള​റാ​യ ബേ​സി​ലി​നെ ഉ​ള്‍പ്പെ​ടു​ത്തി​യ​ത്. പാ​തി മ​ല​യാ​ളി​യാ​യ ശ്രേ​യ​സ് അ​യ്യ​രാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ഋ​ഷ​ഭ് പ​ന്ത് ഇ​ന്ത്യ​യെ ന​യി​ക്കും.

ആ​ദ്യ അ​വ​സ​ര​ത്തി​ല്‍ത്ത​ന്നെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​താ​ണ് ബേ​സി​ലി​നു തു​ണ​യാ​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​‍ എ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ഇ​ത്. ക​ഴി​ഞ്ഞ ഐ​പി​എ​ല്‍ സീ​സ​ണി​ല്‍ എ​മേ​ര്‍ജിം​ഗ് താ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​ര​വും മ​ല​യാ​ളി​ക​ളു​ടെ ഈ ​പ്രി​യ​താ​രം നേ​ടി​യി​രു​ന്നു.

ആ​റി​ന് വി​ശാ​ഖ​പ​ട്ട​ണ​ത്തു പ​ര​മ്പ​ര ആ​രം​ഭി​ക്കും. മു​ഹ​മ്മ​ദ് സി​റാ​ജ്, ശാ​ര്‍ദു​ല്‍ ഠാ​ക്കു​ര്‍, സി​ദ്ധാ​ര്‍ഥ് കൗ​ര്‍ എ​ന്നീ പേ​സ് ബൗ​ള​ര്‍മാ​രും ടീ​മി​ലു​ണ്ട്. ഇ​ന്ത്യ​യി​ല്‍ പ​ര്യ​ട​ന​ത്തി​നെ​ത്തു​ന്ന ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​നു​ള്ള ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ്സ് ഇ​ല​വ​നെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബോ​ര്‍ഡ് ടീ​മി​ന്‍റെ​യും ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​രാ​ണ്. ഈ ​ര​ണ്ടു ടീ​മി​ലും സ​ഞ്ജു വി. ​സാം​സ​ണ്‍ ഇ​ടം നേ​ടി​യി​ല്ല.

Related posts