സ​ഞ്ചു​വി​ന്‍റെ ബാ​റ്റിം​ഗി​നെ കു​റ്റ​പ്പെ​ടു​ത്തി സു​നി​ൽ ഗാ​വ​സ്ക​ർ

 

ദു​ബാ​യ്: മ​ല​യാ​ളി താ​രം സ​ഞ്ജു വി. ​സാം​സ​ന്‍റെ ബാ​റ്റിം​ഗി​നെ കു​റ്റ​പ്പെ​ടു​ത്തി സു​നി​ൽ ഗാ​വ​സ്ക​ർ. ദൈ​വം ന​ൽ​കി​യ ക​ഴി​വ് പാ​ഴാ​ക്കു​ന്ന രീ​തി​യി​ലാ​ണു സ​ഞ്ജു​വി​ന്‍റെ ക​ളി​യെ​ന്നാ​ണു ഗാ​വ​സ്ക​റി​ന്‍റെ വി​മ​ർ​ശ​നം. പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര ശേ​ഷ​മാ​ണു സ​ഞ്ജു​വി​ന്‍റെ ഷോ​ട്ട് സെ​ല​ക്ഷ​നെ കു​റ്റ​പ്പെ​ടു​ത്തി ഗാ​വ​സ്ക​ർ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

ഷോ​ട്ടു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലെ പി​ഴ​വാ​ണു സ​ഞ്ജു​വി​ന്‍റെ ഏ​റ്റ​വും വ​ലി​യ പോ​രാ​യ്മ. തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ക്കാ​നു​ള്ള ത്വ​ര നി​യ​ന്ത്രി​ക്ക​ണം. അ​ല്ലാ​ത്ത പ​ക്ഷം ദൈ​വം ന​ൽ​കി​യ ക​ഴി​വ് പാ​ഴാ​ക്കു​ന്ന​താ​കും സം​ഭ​വി​ക്കു​ക. ഷോ​ട്ട് സെ​ല​ക്ഷ​നാ​ണു ക​ളി​ക്കാ​ര​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യും കേ​ളീ​ശൈ​ലി​യും നി​ർ​ണ​യി​ക്കു​ക.

കു​ട്ടി​ക​ളും പാ​കം വ​ന്ന ക​ളി​ക്കാ​രും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം അ​താ​ണ്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​ൻ ഷോ​ട്ട് സെ​ല​ക്ഷ​ൻ ന​ന്നാ​ക്കേ​ണ്ട​തു​ണ്ട്. അ​ത് ഇ​ന്ത്യ​ൻ ടീ​മി​ൽ സ്ഥി​രം ഇ​ടം കി​ട്ടാ​ൻ സ​ഞ്ജു​വി​നെ സ​ഹാ​യി​ക്കും. സ​ഞ്ജു​വി​നു പ്ര​തീ​ക്ഷ​യ്ക്കൊ​ത്തു​ള്ള പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​കാ​ത്ത​തു ഷോ​ട്ട് സെ​ല​ക്ഷ​നി​ലെ പി​ഴ​വു മൂ​ല​മാ​ണ്.

രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ പോ​ലും ഓ​പ്പ​ണ​റാ​യി ക​ളി​ക്കു​ന്നി​ല്ല. ര​ണ്ടാം ന​ന്പ​റി​ലോ മൂ​ന്നാം ന​ന്പ​റി​ലോ ആ​ണു ക​ളി​ക്കു​ന്ന​ത്. അ​പ്പോ​ഴും ക്രീ​സി​ലെ​ത്തി ആ​ദ്യ പ​ന്തു​ത​ന്നെ ഗ്രൗ​ണ്ടി​നു പു​റ​ത്തേ​ക്കു പാ​യി​ക്കാ​നാ​ണു ശ്ര​മം. അ​ത് അ​സാ​ധ്യ​മാ​ണ്. ഫോ​മി​ന്‍റെ കൊ​ടു​മു​ടി​യി​ലു​ള്ള​പ്പോ​ൾ പോ​ലും അ​ത് ഏ​റെ​ക്കു​റെ അ​സാ​ധ്യ​മാ​ണ്-​ഗാ​വ​സ്ക​ർ പ​റ​ഞ്ഞു.


ഐ​പി​എ​ലി​ന്‍റെ ഈ ​സീ​സ​ണി​ൽ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച സ​ഞ്ജു തു​ട​ക്ക​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യെ​ങ്കി​ലും ഫോം ​തു​ട​രാ​നാ​യി​ല്ല. നി​ല​വി​ൽ എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 281 റ​ണ്‍​സ് സ​ഞ്ജു​വി​നു​ണ്ട്, 40.14 ആ​ണ് ശ​രാ​ശ​രി, സ്ട്രൈ​ക്ക് റേ​റ്റ് 144.10ഉം.

​സ​ഞ്ജു​വി​നു 12 ല​ക്ഷം പി​ഴ

ദു​ബാ​യ്: പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രേ അ​വ​സാ​ന ഓ​വ​റി​ൽ അ​വി​ശ്വ​സ​നീ​യ ജ​യം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​ൻ സ​ഞ്ജു വി. ​സാം​സ​ണി​നു പി​ഴ ശി​ക്ഷ. കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ 12 ല​ക്ഷം രൂ​പ​യാ​ണു പി​ഴ.

പെ​രു​മാ​റ്റ​ച്ച​ട്ട​മ​നു​സ​രി​ച്ച് കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന് ഈ ​സീ​സ​ണി​ൽ ആ​ദ്യ​മാ​യാ​ണു രാ​ജ​സ്ഥാ​ന് പി​ടി​വീ​ഴു​ന്ന​തെ​ന്ന​തി​നാ​ലാ​ണു പി​ഴ 12 ല​ക്ഷ​ത്തി​ൽ ഒ​തു​ക്കു​ന്ന​തെ​ന്ന് ഐ​പി​എ​ൽ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Related posts

Leave a Comment