വാട്ട് ഈസ് ട്രൂത്ത് ? ആ പ്രതി പ്രമുഖനായ വല്ല ബംഗാളിയും ആകരുതേ.. മുമ്പ് നടന്നതും ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതുമായ കാര്യങ്ങളെ ചൂണ്ടിക്കാണിച്ചു സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

santhosh

കൊ​ച്ചി​യി​ൽ പ്ര​മു​ഖ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം തു​ട​ങ്ങി​യ വി​വാ​ദ​ങ്ങ​ൾ വീ​ണ്ടും ശ​ക്തി പ്ര​പി​ച്ചു കൊ​ണ്ടി​യി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ സ​ന്തോ​ഷ് പ​ണ്ഡി​റ്റി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്. കു​റ​ച്ചു നാ​ളു​ക​ൾ​ക്ക് മു​ന്പ് ന​ട​ന്ന​തും ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ളെ ചൂ​ണ്ടിക്കാ​ണി​ച്ചു കൊ​ണ്ടാ​ണ് സ​ന്തോ​ഷ് പ​ണ്ഡി​റ്റ് പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്.

പ്ര​മു​ഖ ന​ടി​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് നീ​തി കി​ട്ട​ണം….​യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പോ​ലീ​സ് ഉ​ട​നെ അ​റ​സ്റ്റ് ചെ​യ്യും എ​ന്നു ക​രു​തു​ന്നു….​രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ​യു​ള്ള ചാ​ന​ൽ ച​ർ​ച്ച​ക​ളും നി​ഴ​ലു​നോ​ക്കി വെ​ടി​വയ്​ക്കു​ന്ന ഉൗ​ഹാ​പോ​ഹ​ങ്ങ​ളും ക​ണ്ടു മ​ടു​ത്തു..​വാ​ട്ട് ഈ​സ് ട്രൂ​ത്ത്? (ഈ​ശ്വ​രാ ആ ​പ്ര​തി …പ്ര​മു​ഖ​നാ​യ വ​ല്ല ബം​ഗാ​ളി​യും… ആ​ക​ല്ലേ എ​ന്ന് പ്രാ​ർ​ത്ഥി​ക്കു​ന്നു..) ഹോ​പ് ഫോ​ർ ബെ​സ്റ്റ്.

അ​തോ​ടൊ​പ്പം മ​ഹാ​നാ​യ ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ മ​ണി സാ​റി​ന്‍റെ മ​ര​ണ​കാ​ര​ണം അ​റി​യു​വാ​നും എ​ല്ലാ​വ​ർ​ക്കും താ​ത്പ​രൃ​മു​ണ്ട്. മി​ഷേ​ലി​ന്‍റെ മ​ര​ണ​കാ​ര​ണം ഇ​നി​യും സ​ത്യം തെ​ളി​ഞ്ഞോ? ഈ ​വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ൽ പാ​വം ന​ഴ്സു​മാ​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ത്തി​നു വേ​ണ്ടി​യു​ള്ള സ​മ​ര​വും, ജി​എ​സ്ടി​യു​ടെ മ​റ​വി​ൽ ചി​ല​ർ ന​ട​ത്തു​ന്ന കൊ​ള്ള ലാ​ഭ​ത്തി​ന്‍റെയും ന്യൂ​സ്, ചൈ​ന​യു​ടെ യു​ദ്ധ ഭീ​ഷണി, മൂ​ന്നാ​ർ കൈ​യേ​റ്റ ഇ​ഷ്യൂ, ക​ണ്ണൂ​രി​ലെ രാ​ഷ്ട്രീ​യ സ​ത്യ​ങ്ങ​ള​ട​ക്കം ഒ​ന്നും ആ​ർ​ക്കും ച​ർ​ച്ച ചെ​യ്യു​വാ​ൻ സ​മ​യ​മി​ല്ല, ക​ഷ്ടം… ഇ​ങ്ങ​നെ​യാ​ണ് സ​ന്തോ​ഷ് പ​ണ്ഡി​റ്റ് ഫേ​സ് ബു​ക്കി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന​കം ത​ന്നെ സ​ന്തോ​ഷി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റി​നൊ​പ്പം ത​ന്‍റെ ചി​ല ഫോ​ട്ടോ​കളും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Related posts