സ​ന്തോ​ഷ് ട്രോ​ഫി: ടീ​മു​ക​ൾ ഇ​ന്നെ​ത്തും

 

തിരുവനന്തപുരം/മ​​​ല​​​പ്പു​​​റം: സ​​​ന്തോ​​​ഷ് ട്രോ​​​ഫി ഫു​​​ട്ബോ​​​ൾ ചാ​​​മ്പ‍്യ​​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള ടീ​​​മു​​​ക​​​ൾ ഇ​​​ന്നെ​​​ത്തിത്തു​​​ട​​​ങ്ങും. ഗ്രൂ​​​പ്പ് എ​​​യി​​​ലു​​​ള്ള പ​​​ഞ്ചാ​​​ബാ​​​ണ് ആ​​​ദ്യം എ​​​ത്തു​​​ന്ന ടീം. ​​​ഇ​​​ന്നു പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടി​​​നു കോ​​​ഴി​​​ക്കോ​​​ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തു​​​ന്ന ടീ​​​മി​​​നു മ​​​ഞ്ചേ​​​രി​​​യി​​​ലെ അ​​​വ​​​രു​​​ടെ താ​​​മ​​​സസ്ഥ​​​ല​​​ത്ത് സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കും.

രാ​​​വി​​​ലെ 7.30 ന് ​​​കോ​​​ഴി​​​ക്കോ​​​ട് എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലെ​​​ത്തു​​​ന്ന മ​​​ണി​​​പ്പൂ​​​രി​​​നു സം​​​ഘാ​​​ട​​​ക സ​​​മി​​​തി സ്വീ​​​ക​​​ര​​​ണമൊ​​​രു​​​ക്കും. എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലെ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം ടീ​​​മി​​​ന് ഒ​​​രു​​​ക്കി​​​യ താ​​​മ​​​സസ്ഥ​​​ല​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും. ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ളാ ടീ​​​മും ഇ​​​ന്നു മ​​​ല​​​പ്പു​​​റ​​​ത്തെ​​​ത്തും.

കോ​​​ഴി​​​ക്കോ​​​ട്ട് പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ 20 അം​​​ഗ സം​​​ഘ​​​ത്തെ ഇ​​​ന്നു രാ​​​വി​​​ലെ പ്ര​​​ഖ്യാ​​​പി​​​ക്കും. ടീം ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു ശേ​​​ഷം വൈ​​​കു​​ന്നേ​​രം നാ​​​ലോ​​​ടെ മ​​​ഞ്ചേ​​​രി​​​യി​​​ലെ​​​ത്തും. മ​​​ഞ്ചേ​​​രി​​​യി​​​ലെ താ​​​മ​​​സസ്ഥ​​​ല​​​ത്താ​​​ണ് ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ള​​​ത്തി​​​നു സ്വീ​​​ക​​​ര​​​ണം സം​​​ഘാ​​​ട​​​കസ​​​മി​​​തി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

അ​​​ഞ്ചു ടീ​​​മു​​​ക​​​ളെ ര​​​ണ്ടു ഗ്രൂ​​​പ്പാ​​​യി തി​​​രി​​​ച്ചാ​​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ളം എ ​​​ഗ്രൂ​​​പ്പി​​​ലാ​​​ണ്. ഗ്രൂ​​​പ്പു​​ഘ​​​ട്ട​​​ത്തി​​​ൽ ഒ​​​രു ടീ​​​മി​​​ന് ആ​​​കെ നാ​​​ലു മ​​​ത്സ​​​ര​​​മു​​​ണ്ട്. ഗ്രൂ​​​പ്പി​​​ൽ ആ​​​ദ്യ ര​​​ണ്ട് സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തു​​​ന്ന ടീ​​​മു​​​ക​​​ൾസെ​​​മി​​​ഫൈ​​​ന​​​ലി​​​ലെ​​​ത്തും.

ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നാ​​​യി പ​​​യ്യ​​​നാ​​​ട്, കോ​​​ട്ട​​​പ്പ​​​ടി സ്റ്റേ​​​ഡി​​​യ​​​ങ്ങ​​​ൾ മൂ​​​ന്നു മാ​​​സം മു​​​ന്പ് കാ​​​യി​​​ക വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ സ്പോ​​​ർ​​ട്സ് കേ​​​ര​​​ള ഫൗ​​​ണ്ടേ​​​ഷ​​​ൻ ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു.

ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ സ്റ്റേ​​​ഡി​​​യ​​​ങ്ങ​​​ളും അ​​​നു​​​ബ​​​ന്ധ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും മ​​​ത്സ​​​രം ന​​​ട​​​ത്താ​​​ൻ അ​​​നു​​​യോ​​​ജ്യ​​​മാ​​​ക്കി. ര​​​ണ്ടു മൈ​​​താ​​​ന​​​ങ്ങ​​​ളും ന​​​ല്ല നി​​​ല​​​വാ​​​ര​​​മു​​​ള്ള​​​താ​​​ണെ​​​ന്ന് ഓ​​​ൾ ഇ​​​ന്ത്യ ഫു​​​ട്ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

16നു​​​ രാ​​​ത്രി എ​​​ട്ടി​​​ന് രാ​​​ജ​​​സ്ഥാ​​​നെ​​​തി​​​രേയാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ദ്യ മ​​​ത്സ​​​രം. 18ന് ​​​കേ​​​ര​​​ളം വെ​​​സ്റ്റ് ബം​​​ഗാ​​​ളി​​​നെ നേ​​​രി​​​ടും. 20ന് ​​​മേ​​​ഘാ​​​ല​​​യ, 22ന് ​​​പ​​​ഞ്ചാ​​​ബ് എ​​​ന്നീ ടീമുകളുമായും കേ​​​ര​​​ളം ഏ​​​റ്റു​​​മു​​​ട്ടും. കേ​​​ര​​​ള​​​ത്തി​​​ന്‍റെ എ​​​ല്ലാ മ​​​ത്സ​​​ര​​​ങ്ങ​​​ളും മ​​​ഞ്ചേ​​​രി പ​​​യ്യ​​​നാ​​​ട് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്.

Related posts

Leave a Comment