കോവിഡ് കാരണം ജീവിതം വഴിമുട്ടി! ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങു​ന്ന​തി​നു മുമ്പു​വ​രെ സ്വ​കാ​ര്യ​ബ​സി​ലെ ക​ണ്ട​ക്ട​റും ഡ്രൈ​വ​റും; ഇപ്പോള്‍…

തി​രു​വി​ല്വാ​മ​ല: ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങു​ന്ന​തി​നു മു​ന്പു​വ​രെ സ്വ​കാ​ര്യ​ബ​സി​ലെ ക​ണ്ട​ക്ട​റും ഡ്രൈ​വ​റു​മാ​യി​രു​ന്നു ഷാ​ന​വാ​സും സ​ന്തോ​ഷും. പൊ​തു​ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി, വ​രു​മാ​നം നി​ല​ച്ച​പ്പോ​ൾ ഓ​ട്ടം തു​ട​രാ​ൻ പി​ന്നെ ഒ​ന്നും ആ​ലോ​ചി​ച്ചി​ല്ല. ര​ണ്ടു​പേ​രും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രാ​യി.

ഷാ​ന​വാ​സ് ചേ​ല​ക്ക​ര അ​ന്തി​മ​ഹാ​കാ​ള​ൻ​കാ​വ് സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ​യും വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​ന്നു മ​ക്ക​ളും അ​മ്മ​യും മു​ത്ത​ച്ഛനുമ​ട​ക്കം ഏ​ഴം​ഗ കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യമാണ് ഷാന വാസ്.

ലോ​ക്ക് ഡൗ​ണ്‍ ര​ണ്ടാം​ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച​തും പൊ​തു​ഗ​താ​ഗ​തം ഉ​ട​നു​ണ്ടാ​വി​ല്ലെ​ന്നും തി​രി​ച്ച​റി​വും പി​ന്നെ ഒ​ന്നും ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്നി​ല്ല. സി​നി​മാ​ക​ഥ​പോ​ലെ കൂ​ട്ടു​കാ​ര​നും ബ​സി​ലെ ഡ്രൈ​വ​റു​മാ​യ സ​ന്തോ​ഷു​മാ​യി ചേ​ർ​ന്ന് തി​രു​വി​ല്വാ​മ​ല എ​സ്.​എം. ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​നു സ​മീ​പം താ​യ​മ്മ ടെ​ക്സ്റ്റ​യി​ൽ​സി​നു മു​ന്നി​ൽ റോ​ഡ​രികി​ൽ പ​ച്ച​ക്ക​റി ക​ച്ച​വ​ടം തു​ട​ങ്ങി.

സ​ന്തോ​ഷി​നു ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ലെ 11 പേ​ർ ഈ ​ക​ച്ച​വ​ടം​കൊ​ണ്ടാ​ണ് ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഉ​പ​ജീ​വ​നം ക​ഴി​ക്കുന്ന​ത്.

ക​ച്ച​വ​ട​ത്തി​ൽ നേ​ര​ത്തെ പ​രിച​യ​മൊ​ന്നു​മി​ല്ല ര​ണ്ടു​പേ​ർ​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി ചെ​യ്യു​ന്ന തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് എ​ല്ലാം സ്തം​ഭി​ച്ച​പ്പോ​ൾ കൂ​ലി​പ്പണി​ക്കും പോ​കാ​ൻ പ​റ്റാ​താ​യി.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കു മാ​ത്ര​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണു പ​ച്ച​ക്ക​റി ക​ച്ച​വ​ടം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇപ്പോൾ ത​ങ്ങ​ൾ​ക്കുജീ​വി​ക്കാ​നു​ള്ള​ത് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ചേ​ല​ക്ക​ര, ക​ള​പ്പാ​റ, പൊ​ട്ട​ൻ​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ർ​ഷ​ക​രി​ൽ​നി​ന്നു നേ​രി​ട്ടാ​ണ് പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ – തി​രു​വി​ല്വാ​മ​ല – ഒ​റ്റ​പ്പാ​ലം ബ​സി​ലെ ജീ​വ​ന​ക്കാ​രാ​യ ഇ​വ​ർ​ക്കു പൊ​തു​ഗ​താ​ഗ​ത​ത്തി​നു അ​നു​മ​തി ല​ഭി​ച്ചാ​ലും ബ​സ് എ​ന്ന് ഓ​ടി​തു​ട​ങ്ങു​മെ​ന്നു വ്യ​ക്ത​ത​യി​ല്ല. ആ​യ​തി​നാ​ൽ കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​നം ഈ ​ക​ച്ച​വ​ട​മാ​ണ്.

Related posts

Leave a Comment