ഫോണ്‍സംഭാഷണത്തിലെ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണം! ശരണ്യയെയും കാമുകനെയും പോലീസ് ഒന്നിച്ചിരുത്തി ചോദ്യംചെയ്തു

ക​ണ്ണൂ​ർ: ത​യ്യി​ൽ ക​ട​പ്പു​റ​ത്ത് ഒ​ന്ന​ര​വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​മ്മ ശ​ര​ണ്യ​യെ​യും വ​ലി​യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ കാ​മു​ക​നെ​യും പോ​ലീ​സ് ചോ​ദ്യം​ചെ​യ്തു.

സി​റ്റി സി​ഐ സ​തീ​ഷ് ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശ​ര​ണ്യ​യെ അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കി​യി​രു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് സി​റ്റി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ശ​ര​ണ്യ​യെ ചോ​ദ്യം​ചെ​യ്ത പോ​ലീ​സ് പി​ന്നീ​ട് വ്യ​ക്ത​ത വ​രു​ത്താ​ൻ കാ​മു​ക​നെ​യും ശ​ര​ണ്യ​യെ​യും ഒ​ന്നി​ച്ചും ചോ​ദ്യം​ചെ​യ്തു. ഫോ​ൺ​സം​ഭാ​ഷ​ണ​ത്തി​ലെ ചി​ല കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ഇ​യാ​ളെ ഒ​ന്നി​ച്ചി​രു​ത്തി​യും പ്ര​ത്യേ​ക​മാ​യും ചോ​ദ്യം​ചെ​യ്ത​ത്.

ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ വി​യാ​ന്‍റെ കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം പു​ല​ർ​ച്ചെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ത​യ്യി​ൽ ക​ട​പ്പു​റ​ത്ത് കാ​മു​ക​നെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ മൊ​ഴി​ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ കാ​മു​ക​നെ പ്ര​തി​ചേ​ർ​ക്കാ​ൻ ത​ക്ക തെ​ളി​വു​ക​ളൊ​ന്നും ഇ​തു​വ​രെ പോ​ലീ​സി​ന് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment