സ​രോ​വ​ര​ത്ത് കൂ​ട്ടു​കാ​ര്‍ ച​വി​ട്ടി​ത്താ​ഴ്ത്തി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി; കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: സ​രോ​വ​ര​ത്ത് കൂ​ട്ടു​കാ​ര്‍ ച​വി​ട്ടി​ത്താ​ഴ്ത്തി​യ എ​ല​ത്തൂ​ര്‍ സ്വ​ദേ​ശി വി​ജി​ലി​ന്‍റെ‌ മൃ​ത​ദേ​ഹം അ​ഞ്ച് ദി​വ​സ​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി സ​രോ​വ​രം ച​തു​പ്പി​ല്‍ പോ​ലീ​സ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​ജ​ലി​ന്‍റെ ഷൂ ​ക​ണ്ടെ​ത്തി​യി​രു​ന്നു.

മൃ​ത​ദേ​ഹം ക​നാ​ലി​ല്‍ ച​വി​ട്ടി​ത്താ​ഴ്ത്തു​ക​യാ​യി​രു​ന്നുവെ​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത വി​ജി​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത്.​മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ല​ഭി​ച്ച​ത് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും.

Related posts

Leave a Comment