കാൻസറിനെ അതിജീവിച്ച എസ്തർ സമൂഹമാധ്യമങ്ങളിലെ ഏറ്റവും സ്വാധീനമുള്ള മൃഗം

ഒ​രു വ​ർ​ഷം​കൂ​ടി അ​വ​സാ​നി​ക്കു​ക​യാ​ണ്. പ്ര​മു​ഖ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളു​മൊ​ക്കെ ക​ഴി​ഞ്ഞു​പോ​യ വ​ർ​ഷ​ത്തെ വാ​ർ​ത്താ താ​ര​ത്തെ​യും ലോ​ക​ത്തെ സ്വാ​ധീ​നി​ച്ച വ്യ​ക്ത​ിക​ളെ​യു​മൊ​ക്കെ പ്ര​ഖ്യാ​പി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. അ​പ്പോ​ഴാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​യ പി​ഇ​റ്റി​എ ക​ഴി​ഞ്ഞ വ​ർ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ഏ​റ്റ​വും സ്വാ​ധീ​ച്ച മൃ​ഗ​ത്തെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​സ്ത​ർ എ​ന്ന പ​ന്നി​യാ​ണ് ഈ ​ബ​ഹു​മ​തി​ക്ക് അ​ർ​ഹ​യാ​യി​രി​ക്കു​ന്ന​ത്.

2016ൽ ​ന്യൂ​യോ​ർ​ക്ക് ടൈം​സി​ന്‍റെ ഏ​റ്റ​വു​മ​ധി​കം വി​റ്റ​ഴി​ക്ക​പ്പെ​ട്ട എ​സ്ത​ർ ദ ​വ​ണ്ട​ർ പി​ഗ് എ​ന്ന പു​സ്ത​ക​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ണ് ഈ ​പ​ന്നി. ത​ന്‍റെ ശ​രീ​ര​ത്തി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച കാ​ൻ​സ​റി​നെ അ​തി​ജീ​വി​ച്ച് സ​ധൈ​ര്യം മു​ന്നോ​ട്ടു​പോ​കു​ന്ന എ​സ്ത​റി​ന്‍റെ ക​ഥ വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ത​വ​ണ​യാ​ണ് ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട​ത്. സ്റ്റീ​വ് ജെ​ൻ​കി​ൻ​സ്, ഡെ​റ​ക് വാ​ൾ​ട്ട​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് എ​സ്ത​റി​നെ വ​ള​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി ഇ​വ​ർ​ക്കൊ​പ്പ​മാ​ണ് എ​സ്ത​റി​ന്‍റെ താ​മ​സം. കാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ​യി​ലാ​ണ് ഇ​വ​രു​ടെ വീ​ട്.

സ്വ​ന്തം പേ​രി​ലു​ള്ള പു​സ്ത​കം പു​റ​ത്തി​റ​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണ് എ​സ്ത​ർ സ്റ്റാ​റാ​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ എ​സ്ത​റി​ന് 4 ല​ക്ഷം ഫോ​ളോ​വേ​ഴ്സ് ഉ​ണ്ട്. എ​സ്ത​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ന് ഇ​തു​വ​രെ 10 ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ൾ ല​ഭി​ച്ചു ക​ഴി​ഞ്ഞു. ജെ​ൻ​കി​ൻ​സും വാ​ൾ​ട്ട​റു​മാ​ണ് എ​സ്ത​റി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഇ​വ​യി​ലൂ​ടെ വെ​ജി​റ്റേ​റി​യ​നി​സം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ഇ​വ​ർ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്നു.

Related posts