മനഃസാക്ഷിയുള്ള കള്ളന്മാരും ലോകത്തുണ്ട്! നാലുവയസുകാരിയുടെ വളര്‍ത്തുനായയെ മോഷ്ടിച്ച കള്ളന് മനസ്താപം; പിന്നീട് നടന്നത്… ഓസ്‌ട്രേലിയയില്‍ നിന്നുള്ള പുതിയ സംഭവം

മനഃ​സാ​ക്ഷി​യു​ള്ള കള്ളന്മാരും ലോ​ക​ത്തു​ണ്ടെ​ന്നു​ള്ള​തി​ന് തെ​ളി​വാ​യി​രി​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​യി​ൽ നിന്നുള്ള പുതിയ സംഭവം. മെ​ൽ​ബ​ണ്‍ സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ ക​യ​റിയ മോ​ഷ്ടാ​വ് സ്വ​ർ​ണം, വി​ല​പി​ടി​പ്പു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, ലാ​പ്ടോ​പ്, ഐ​പാ​ഡ് എ​ന്നി​വ​യ്ക്കൊ​പ്പം അടിച്ചുമാറ്റിയ​ത് എ​ട്ട് ആ​ഴ്ച പ്രാ​യ​മു​ള്ള ലാ​ബ്രഡോ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട സാ​ഷ എ​ന്ന നാ​യക്കുട്ടി​യെ കൂ​ടി​യാ​യി​രു​ന്നു.

മ​റ്റ് വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​ൽ വ​ലി​യ വി​ഷ​മം തോ​ന്നാ​തി​രു​ന്ന വീട്ടുകാർ​ക്ക് സാ​ഷ​യു​ടെ തി​രോ​ധാ​നം സ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു. കാ​ര​ണം വീ​ട്ടി​ലെ നാ​ലു വ​യ​സു​കാ​രി​യാ​യ കു​ട്ടി​യു​ടെ പൊന്നോമനയായി​രു​ന്നു സാ​ഷ.

സ​മൂ​ഹ​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച സം​ഭ​വം പി​ന്നീ​ട് ഓ​സ്ട്രേ​ലി​യാ​യി​ലെ പ്ര​ധാ​ന മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ത​ല​ക്കെ​ട്ടാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു. നാ​ളു​ക​ൾ ക​ഴി​ഞ്ഞു, സാ​ഷ​യെ തി​രി​കെ ല​ഭി​ക്കി​ല്ലെ​ന്ന് എ​ല്ലാ​വ​രും ഉ​റ​പ്പി​ച്ചു. എ​ന്നാ​ൽ ഈ ​വാ​ർ​ത്ത​ക​ളെ​ല്ലാം സാ​ഷ​യെ മോ​ഷ്ടി​ച്ച​യാ​ൾ അ​റി​യു​ന്നു​ണ്ടാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​വ​സ്ഥ​യി​ൽ മ​നസ്താപം തോ​ന്നി​യ മോ​ഷ്ടാ​വ് സാ​ഷ​യെ വീട്ടുകാർക്ക് തിരികെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും സാ​ഷ​യെ തി​രി​കെ ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​കു​ടും​ബം. സാ​ഷ തി​രി​കെ വ​ന്നെ​ങ്കി​ലും മോ​ഷ്ടാ​വി​നെക്കുറിച്ചുള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts