ശ​നി​യാ​ഴ്ചകൾ പ്ര​വൃ​ത്തി​ദി​നം: പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ​വാ​ർ​ത്ത​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും രണ്ടാം ശനിയാഴ്ചകൾ ഒഴികെയുള്ള ശനിയാഴ്ചകൾ പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത വ്യാ​ജ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ഈ ​മാ​സം ഏ​ഴി​ന് സ​ർ​ക്കാ​ർ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഗു​ണ​മേ​ന്മ പ​രി​ശോ​ധ​നാ​സ​മി​തി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷ​മേ അധ്യായനം ശനിയാഴ്ചകളിൽ വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇനിയുള്ള ശ​നി​യാ​ഴ്ചകൾ പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​ർ അ​റി​യി​ച്ചുവെന്ന തരത്തിലാണ് വ്യാജ സന്ദേശം നവമാധ്യമങ്ങൾ വഴി പ്രചരിച്ചത്. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചയാവും പ്രവൃത്തി ദിനമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.

പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നി​ര​വ​ധി അ​ധ്യ​യ​ന​ദി​ന​ങ്ങ​ൾ ന​ഷ്ട​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച​ക​ൾ പ്ര​വൃ​ത്തി​ദി​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ജ​നു​വ​രി വ​രെ ഈ ​ക്ര​മം തു​ട​രു​മെ​ന്നുമായിരുന്നു വ്യാജ പ്രചരണം.

Related posts