ബിജെപി സര്‍ക്കാരും നരേന്ദ്രമോദിയും ഭരിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായം എളുപ്പം! അച്ഛേദിന്‍ മോദി നന്നായി നിറവേറ്റി; സൗദി മന്ത്രിയുടെ പുകഴ്ത്തല്‍ ട്രോളെന്ന് വ്യാഖ്യാനിച്ച് സോഷ്യല്‍മീഡിയ

ബിജെപി സര്‍ക്കാരും നരേന്ദ്രമോദിയും ഭരിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായം നടത്തുന്നത് എളുപ്പമായിരിക്കുന്നുവെന്ന് വ്യക്തമാക്കി സൗദി ഊര്‍ജ മന്ത്രി ഖാലിദ് എ.അല്‍ ഫാലിഹ് രംഗത്ത്. വിദേശ നിക്ഷേപം ഉയര്‍ത്തിയത് ഇന്ത്യയുടെ പണപ്പെരുപ്പം നിയന്ത്രിക്കാനിടയാക്കിയിട്ടുണ്ട്. ‘അച്ഛേ ദിന്‍’ എന്ന വാഗ്ദ്ധാനം മോദി നന്നായി നിറവേറ്റി, പാചക വാതക, ക്രൂഡ് ഓയില്‍ മേഖലിയില്‍ ഇന്ത്യയില്‍ സൗദി നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്ത്യ എനര്‍ജി ഫോറം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ എണ്ണ, ഊര്‍ജ്ജ ആവശ്യങ്ങള്‍ നിരവേറ്റാന്‍ സൗദി പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഇന്ധന ചില്ലറകച്ചവടം, പെട്രോ കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ സൗദിയിലെ ഏറ്റവും വലിയ കമ്പനികളായ സൗദി അരാംകോയും സാബികും നിക്ഷേപം നടത്തും.

കൂടാതെ മറ്റൊരു പ്രമുഖ കമ്പനിയായ മാഅദെന് ഇന്ത്യയുടെ ഖനന മേഖലയില്‍ നിക്ഷേപത്തിന് താത്പര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പെട്രാളിയും മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായും ഖാലിദ് എ.അല്‍ ഫാലിഹ് കൂടിക്കാഴ്ച നടത്തി.

ഇറാനുമേല്‍ അമേരിക്കയും ഉപരോധമേര്‍പ്പെടുത്തുന്നതോടെ സൗദിയില്‍ നിന്ന് നവംബര്‍ മുതല്‍ കുടുതല്‍ എണ്ണ ഇറക്കുമതി നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ താത്പര്യം അറിയിച്ചിരുന്നു. ഇതും സംബന്ധിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ അറബി മന്ത്രി ട്രോളിയതാണെന്നും അംബാനി പറഞ്ഞുകൊടുത്ത വിദ്യയാവും ഇതെന്നും പറ്റിക്കാന്‍ എളുപ്പമാണെന്നും ലാഭം വാരാമെന്നും അവര്‍ക്ക് മനസിലായിട്ടുണ്ടെന്നും അച്ഛാദിന്‍ മറ്റുള്ള രാജ്യങ്ങള്‍ക്കാണെന്നുമൊക്കെയുള്ള രസകരമായ കമന്റുകളാണ് ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് ആളുകളുടെ പ്രതികരണം.

Related posts