സൗ​ദി​യി​ൽ ബാ​ങ്കു​ക​ൾ​ക്കു റ​മ​ദാ​ൻ സ​മ​യ​ക്ര​മം; പെ​രു​ന്നാ​ൾ അ​വ​ധി 10 ദി​വ​സം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ബാ​ങ്കു​ക​ളു​ടെ​യും എ​ക്സ്ചേ​ഞ്ച് സെ​ന്‍റ​റു​ക​ളു​ടെ​യും ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ൾ 10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. ഏ​പ്രി​ൽ നാ​ല് മു​ത​ൽ 14 വ​രെ ചെ​റി​യ​പെ​രു​ന്നാ​ളി​നും ജൂ​ൺ 13 മു​ത​ൽ 23 വ​രെ ബ​ലി പെ​രു​ന്നാ​ളി​നും സ്ഥാ​പ​ന​ങ്ങ​ൾ അ​വ​ധി​യാ​യി​രി​ക്കും.

റ​മ​ദാ​ൻ മാ​സ​ത്തി​ൽ സൗ​ദി​യി​ലെ ബാ​ങ്കു​ക​ൾ രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാ​ല് വ​രെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. അ​തേ​സ​മ​യം ഫോ​റി​ൻ എ​ക്‌​സ്‌​ചേ​ഞ്ച് സെ​ന്‍റ​റു​ക​ളു​ടെ​യും പേ​യ്‌​മെ​ന്‍റ് ക​മ്പ​നി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​സ​മ​യം വ്യ​ത്യ​സ്ത​മാ​ണ്.

രാ​വി​ലെ 9.30നും ​വൈ​കി​ട്ട് 5.30നു​മി​ട​യി​ൽ ആ​റ് മ​ണി​ക്കൂ​ർ ഫ്ലെ​ക്സി​ബി​ളാ​യാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ഉ​ൾ​പ്പെ​ടെ മ​ക്ക​യി​ലും മ​ദീ​ന​യി​ലും ബാ​ങ്കു​ക​ളും ഫോ​റി​ൻ എ​ക്‌​സ്‌​ചേ​ഞ്ച് സെ​ന്‍റ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​റി​യി​ച്ചു.

Related posts

Leave a Comment