ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പ​ണം നി​ക്ഷേ​പി​ക്കാ​ൻ മാ​ത്ര​മേ സാ​ധി​ക്കു..! എ​സ്ബി​ഐ സി​ഡി​എ​മ്മി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് മ​ര​വി​പ്പി​ച്ചു

കൊ​ച്ചി: ക്യാഷ് ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ(സിഡിഎം) നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് മ​ര​വി​പ്പി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ).

ക്യാഷ് ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് വ്യാപകമായി പ​ണം ത​ട്ടു​ന്ന​തായി പരാതി ലഭിച്ചതിനെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ത​ട്ടി​പ്പി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ൻ ബാ​ങ്ക് ഐ​ടി വി​ഭാ​ഗം ശ്ര​മം തു​ട​ങ്ങി​. ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ൻ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും പി​ൻ​വ​ലി​ക്കാ​നാ​കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment