ഉ​യ​ർ​ന്ന പ​ലി​ശ; എ​സ്ബി​ഐ സ്കീം ​നീ​ട്ടി

മും​ബൈ: മി​ക​ച്ച പ​ലി​ശ വാ​ഗ്ദാ​ന​വു​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) അ​വ​ത​രി​പ്പി​ച്ച പ്ര​ത്യേ​ക സ്ഥി​ര​നി​ക്ഷേ​പ പ​ദ്ധ​തി​യാ​യ എ​സ്ബി​ഐ അ​മൃ​ത് ക​ലാ​ഷ് ഡെ​പ്പോ​സി​റ്റ് സ്കീ​മി​ൽ അം​ഗ​മാ​കാ​നു​ള്ള തീ​യ​തി വീ​ണ്ടും നീ​ട്ടി​യ​താ​യി അ​റി​യി​പ്പ്.

പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2024 മാ​ർ​ച്ച് 31 വ​രെ​യാ​ണ് നീ​ട്ടി​യ​ത്. ഇ​ക്കാ​ര്യം എ​സ്ബി​ഐ​യു​ടെ വെ​ബ്സൈ​റ്റി​ലും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

നി​ക്ഷേ​പ​ക​ർ​ക്ക് മി​ക​ച്ച പ​ലി​ശ നി​ര​ക്ക് വാ​ഗ്ദാ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 7.10 ശ​ത​മാ​ന​വും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് 7.60 ശ​ത​മാ​ന​വും പ​ലി​ശ ഈ ​നി​ക്ഷേ​പ​ത്തി​ലൂ​ടെ ല​ഭ്യ​മാ​കും. ഈ ​വ​ർ​ഷം ഡി​സം​ബ​ർ വ​രെ​യാ​യി​രു​ന്നു പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​നു​ള്ള പ​രി​ധി​യാ​യി ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ര​ണ്ട് കോ​ടി രൂ​പ വ​രെ​യാ​ണു നി​ക്ഷേ​പി​ക്കാ​നാ​വു​ക.

Related posts

Leave a Comment