എസ്ബിഐ ബിഎസ്ബിഡി അക്കൗണ്ട്! പണം പിൻവലിക്കൽ നാലു പ്രാവശ്യത്തിൽ കൂടിയാൽ 15 രൂപയും ജിഎസ്ടിയും

മും​​​ബൈ: സീ​​​റോ ബാ​​​ല​​​ൻ​​​സ് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ എ​​​ന്ന പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ബേ​​​സി​​​ക്ക് സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് ഡിപ്പോസിറ്റ് അ​​​ക്കൗ​​​ണ്ട് (ബി​​​എ​​​സ്ബി​​​ഡി )ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു ന​​​ല്കി​​​വ​​​രു​​​ന്ന ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഫീ​​​സു​​​ക​​​ൾ പു​​​തു​​​ക്കി സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ.

ബി​​​എ​​​സ്ബി​​​ഡി അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​മാ​​​സ പ​​​ണം​​​പി​​​ൻ​​​വ​​​ലി​​​ക്ക​​​ലു​​​ക​​​ൾ നാ​​​ലു പ്രാ​​​വ​​​ശ്യ​​​ത്തി​​​ൽ കൂ​​​ടി​​​യാ​​​ൽ, അ​​​ടു​​​ത്ത ഓ​​​രോ ഇ​​​ട​​​പാ​​​ടി​​​നും 15 രൂ​​​പ​​​യും ജി​​​എ​​​സ്ടി​​​യും ഈ​​​ടാ​​​ക്കു​​​മെ​​​ന്ന് എ​​​സ്ബി​​​ഐ അ​​​റി​​​യി​​​ച്ചു.

എ​​​സ്ബി​​​ഐ ബ്രാ​​​ഞ്ചു​​​ക​​​ൾ, എ​​​സ്ബി​​​ഐ എ​​​ടി​​​എം, മ​​​റ്റു ബാ​​​ങ്കു​​​ക​​​ളു​​​ടെ എ​​​ടി​​​എം എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം പു​​​തു​​​ക്കി​​​യ നി​​​ര​​​ക്ക് ബാ​​​ധ​​​ക​​​മാ​​​ണ്.

ഒ​​​രു ധ​​​ന​​​കാ​​​ര്യ​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 10 ചെ​​​ക്ക് ലീ​​​ഫി​​​ലെ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. സൗ​​​ജ​​​ന്യ​​​പ​​​രി​​​ധി ക​​​ട​​​ന്നു​​​ള്ള ആ​​​ദ്യ 10 ലീ​​​ഫ് ചെ​​​ക്ക്ബു​​​ക്കി​​​ന് 40 രൂ​​​പ​​​യും ജി​​​എ​​​സ്ടി​​​യും 25 ലീ​​​ഫ് ചെ​​​ക്ക്ബു​​​ക്കി​​​ന് 75 രൂ​​​പ​​​യും ജി​​​എ​​​സ്ടി​​​യു​​​മാ​​​ണു പു​​​തി​​​യ നി​​​ര​​​ക്ക്. അ​​​ടി​​​യ​​​ന്ത​​​ര ചെ​​​ക്ക് ബു​​​ക്കി​​​ന് 50 രൂ​​​പ​​​യും ജി​​​എ​​​സ്ടി​​​യും ഈ​​​ടാ​​​ക്കും. മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാർ​​​ ചെ​​​ക്ക് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കു​​​ള്ള ഫീ​​​സ് ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല. ജൂ​​​ലൈ ഒ​​​ന്ന് മു​​​ത​​​ൽ പു​​​തി​​​യ നി​​​ര​​​ക്കു​​​ക​​​ൾ പ്രാബല്യത്തിൽവരുമെന്നും എ​​​സ്ബി​​​ഐ അ​​​റി​​​യി​​​ച്ചു.

Related posts

Leave a Comment