സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു

ആ​ലു​വ: സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​ലു​വ​യി​ൽ ന​ട​പ​ടി ആ​രം​ഭി​ച്ചു. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്ക് ഹാ​ജ​രാ​കാ​തെ​യും സേ​ഫ്ടി സ്റ്റി​ക്ക​ർ പ​തി​ക്കാ​തെ​യും ജൂ​ലൈ​യ് ഒ​ന്ന് മു​ത​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. ടാ​ക്സി, കോ​ൺ​ട്രാ​ക്ട് ഗാ​രേ​ജ് വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ജൂ​ൺ 13ന് ​പ​റ​വൂ​ർ ക​വ​ല ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്‌​ക്ക് ഹാ​ജ​രാ​കാ​തെ​യും സേ​ഫ്ടി സ്റ്റി​ക്ക​ർ പ​തി​ക്കാ​ത്ത​തു​മാ​യ 18 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.​എ​സ്. അ​യ്യ​പ്പ​ൻ അ​റി​യി​ച്ചു. അ​താ​ത് വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

കു​ട്ടി​ക​ളെ ക​യ​റ്റി സ​ർ​വീ​സ് ന​ട​ത്തു​ന്ന ടാ​ക്സി, കോ​ൺ​ട്രാ​ക്ട് ഗാ​രേ​ജ് വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ്കൂ​ൾ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഒ​രു ‘ഇ​ഐ​ബി’ വാ​ഹ​ന​ത്തി​ന്‍റെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്കി. പെ​ർ​മി​റ്റും ടാ​ക്സും ഇ​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി സ​ർ​വീ​സ് ന​ട​ത്തി​യ ര​ണ്ട് കോ​ൺ​ട്രാ​ക്ട് ഗാ​രേ​ജ് വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി സ​ർ​വീ​സ് ന​ട​ത്തു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ജൂ​ൺ 13ന് ​പ​റ​വൂ​ർ ക​വ​ല ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ 30ന് ​ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​തി​രു​ന്ന ’ഇ​ഐ​ബി’ വാ​ഹ​ന​ങ്ങ​ളും അ​ന്നേ​ദി​വ​സം പ​രി​ശോ​ധി​ക്കും.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ ക​യ​റ്റി സ​ർ​വീ​സ് ന​ട​ത്തു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ്, ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. എം​വി​ഐ എ.​എം. സി​ദ്ദി​ഖ്, എ​എം​വി​ഐ ബി​നോ​യ് കു​മാ​ർ, സാ​ജ​ൻ എ​ന്നി​വ​രും പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.

Related posts