എല്ലാം ശരിയാക്കി നൽകിയത് ഇടത്..! ഡി ​സി​നി​മാ​സി​ന്‍റെ സ്ഥ​ല​മെ​ടു​പ്പും തീ​റും ന​ട​ന്നത് ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ; അ​ന്ന് റ​വ​ന്യൂ മ​ന്ത്രി. കെ.​പി. രാ​ജേ​ന്ദ്ര​നായിരുന്നെന്ന് ഓർമ്മപ്പെടുത്തി യുഡിഎഫ്

d-cinimasചാ​ല​ക്കു​ടി: ഇ​ട​തു​മു​ന്ന​ണി സം​സ്ഥാ​ന​വും, ന​ഗ​ര​സ​ഭ​യും ഭ​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഡി ​സി​നി​മാ​സി​ന്‍റെ സ്ഥ​ല​മെ​ടു​പ്പും തീ​റും ന​ട​ത്തി​യ​തെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. 2006 ജൂ​ണി​ലാ​ണ് സ്ഥ​ല​മെ​ടു​പ്പും തീ​റും ന​ട​ന്ന​ത്. അ​ന്ന് കെ.​പി. രാ​ജേ​ന്ദ്ര​നാ​ണ് റ​വ​ന്യൂ മ​ന്ത്രി.

2007 ന​ഗ​ര​സ​ഭ ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്പോ​ഴാ​ണ് പെ​ർ​മി​റ്റ് ന​ൽ​കി ജി​ല്ലാ പ്ലാ​ന​ർ​ക്ക് ശു​പാ​ർ​ശ​ചെ​യ്ത​തെ​ന്നും 2008 ചീ​ഫ് ടൗ​ണ്‍ പ്ലാ​ന​ർ​ക്ക് അ​യ​ച്ച് എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച​ത് ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ലാ​ണെ​ന്ന് യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്നും യോ​ഗം ന​ഗ​ര​സ​ഭ ഭ​ര​ണ​ക​ക്ഷി​യെ ഓ​ർ​മി​പ്പി​ച്ചു.

Related posts