പ​രി​പാ​ടി ക​ഴി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു ! സം​ഘ​പ​രി​വാ​ര്‍ ബ​ന്ധ​മെ​ന്ന ആ​രോ​പ​ണം ശു​ദ്ധ അ​സം​ബ​ന്ധ​മെ​ന്ന് മാ​ത…

61-ാംമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ സ്വാ​ഗ​ത​ഗാ​നം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ദൃ​ശ്യാ​വി​ഷ്‌​കാ​രം ഒ​രു​ക്കി​യ സം​ഘ​ട​ന രം​ഗ​ത്ത്.

ഒ​രു രാ​ഷ്ട്രീ​യ​വും പ​രി​പാ​ടി​യി​ല്‍ ക​ല​ര്‍​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​പ്പോ​ഴു​ണ്ടാ​യ വി​വാ​ദം ഖേ​ദ​ക​ര​മാ​ണെ​ന്നും മാ​താ ഡ​യ​റ​ക്ട​ര്‍ ക​ന​ക​ദാ​സ് പ​റ​ഞ്ഞു.

മാ​താ​യ്ക്ക് സം​ഘ​പ​രി​വാ​ര്‍ ബ​ന്ധ​മു​ണ്ടെ​ന്നാ​യി​രു​ന്നു പ​ല​രു​ടെ​യും ആ​രോ​പ​ണം. പ​രി​പാ​ടി ക​ഴി​ഞ്ഞ ഉ​ട​ന്‍ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അ​ഭി​ന​ന്ദി​ച്ചെ​ന്നും വി​വാ​ദ​മാ​യ​പ്പോ​ള്‍ മാ​ത്ര​മാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തെ​ന്നും ക​ന​ക​ദാ​സ് പ​റ​ഞ്ഞു.

സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലും പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​താ​യി മാ​താ ഡ​യ​റ​ക്ട​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ക​ലോ​ത്സ​വ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്വാ​ഗ​ത​ഗാ​ന​വി​വാ​ദ​ത്തി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു.

ദൃ​ശ്യാ​വി​ഷ്‌​ക്കാ​ര​ത്തി​ല്‍ ഒ​രു ഭീ​ക​ര​വാ​ദി​യെ ചി​ത്രീ​ക​രി​ക്കാ​ന്‍ മു​സ്ലീം വേ​ഷ​ധാ​രി​യാ​യ ഒ​രാ​ളെ അ​വ​ത​രി​പ്പി​ച്ച​ത് യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും, കേ​ര​ളീ​യ സ​മൂ​ഹ​വും ഉ​യ​ര്‍​ത്തി​പി​ടി​ക്കു​ന്ന പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​നും സ​മീ​പ​ന​ത്തി​നും വി​രു​ദ്ധ​മാ​ണ്.

തീ​വ്ര​വാ​ദ​വും, ഭീ​ക​ര​ത​യും ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മ​ല്ല. ഇ​ങ്ങ​നെ​യൊ​രു ചി​ത്രീ​ക​ര​ണം വ​ന്ന​തെ​ങ്ങ​നെ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി ഇ​തി​ന​കം വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഇ​ത്ത​ര​മൊ​രു ചി​ത്രീ​ക​ര​ണം ഉ​ണ്ടാ​യ​തെ​ങ്ങ​നെ​യെ​ന്ന് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി​യേ​റ്റ് അ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment