സ്കൂ​ളു​ക​ൾ ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി;  അവസാന അവധി ദിനങ്ങൾ ആഘോഷമാക്കി കുട്ടിക്കൂട്ടങ്ങൾ

വൈ​ക്കം: ര​ണ്ടു മാ​സ​ത്തെ വേ​ന​ല​വ​ധി​ക്കു ശേ​ഷം സ്കൂ​ളു​ക​ൾ ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കെ കു​ട്ടി​ക​ൾ തൊ​ടി​ക​ളി​ലും ക​ളി​ക്ക​ള​ങ്ങ​ളി​ലും കു​ള​ങ്ങ​ളി​ലു​മൊ​ക്കെ ക​ളി​ച്ചു മ​റി​യു​ന്നു. നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ൽ മു​തി​ർ​ന്ന​കു​ട്ടി​ക​ൾ ഉ​ണ​ങ്ങി​യ നെ​ൽ​പാ​ട​ങ്ങ​ളി​ലും ക​ളി​ക്ക​ള​ങ്ങ​ളി​ലു​മൊ​ക്കെ ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് ക​ളി​യും കാ​യ​ലി​ലും പു​ഴ​യി​ലും ക​നാ​ലി​ലും കു​ള​ങ്ങ​ളി​ലും നീ​ന്തി​ക്കു​ളി​യും മ​രം​ക​യ​റ്റ​വും ചു​ണ്ട​യി​ട​ലു​മൊ​ക്കെ​യാ​യി വ്യാ​പൃ​ത​രാ​യി​രു​ന്നു.

ബ​ന്ധു​വീ​ടു​ക​ളി​ൽ വേ​ന​ല​വ​ധി​ക്കെ​ത്തി ക​ളി​ച്ച് തി​മി​ർ ത്ത് ​പു​തി​യ സൗ​ഹൃ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ കൂ​ട്ടു​കാ​ർ പ​ങ്കു​വ​ച്ച അ​വ​ധി​ക്കാ​ല​ത്തി​ന്‍റെ മാ​ധു​ര്യ​വും ഉൗ​ഷ്മ​ള​ത​യും പ​ങ്കു​വ​യ്ക്കാ​ൻ അ​ടു​ത്ത അ​വ​ധി​ക്കാ​ല​ത്ത് തി​രി​ച്ചെ​ത്താ​മെ​ന്ന ഉ​റ​പ്പോ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്.

വേ​ന​ല​ധി​ക്ക് ക​ളി​ക​ൾ​ക്കി​ട​യി​ലും ചി​ത്ര​ര​ച​ന, സം​ഗീ​ത -നൃ​ത്ത അ​ഭ്യ​സ​നം, ക​രാ​ട്ടേ​പ​ഠ​നം തു​ട​ങ്ങി​യ​വ അ​ഭ്യ​സി​ച്ച് ചി​ല​ർ പു​ത്ത​ൻ അ​റി​വു​ക​ൾ നേ​ടി. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വി​ദ്യാ​ല​യ​ങ്ങ​ൾ പ​ഠ​ന​ത്തി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ്യേ​ത​ര മി​ക​വു​ക​ൾ​ക്ക് പ്രോ​ൽ​സാ​ഹ​നം ന​ൽ​കാ​ൻ നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ള​ട​ക്കം ക​ളി​ക്ക​ള​ങ്ങ​ളും ലൈ​ബ്ര​റി​യും ക​ന്പ്യൂ​ട്ട​ർ​ലാ​ബു മൊ​ക്കെ ന​വീ​ക​രി​ച്ച് സ്മാ​ർ​ട്ടാ​കു​ക​യാ​ണ്.

പു​ത്ത​ൻ ബാ​ഗും കു​ട​യും വാ​ട്ട​ർ​ബോ​ട്ടി​ലും ഉ​ടു​പ്പും ചെ​രു​പ്പു​മൊ​ക്കെ വാ​ങ്ങി പു​തി​യ പു​സ്ത​ക​ത്തി​ലെ പാ​ട്ടും ക​ഥ​യും ഏ​റ്റു പാ​ടി ഹൃ​ദി​സ്ഥ​മാ​ക്കാ​ൻ ക​ളി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​ര മ​ധു​രം നു​ക​രാ​ൻ നൂ​റു ക​ണ​ക്കി​നു കു​രു​ന്നു​ക​ളും അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക് എ​ത്തു​ന്ന​തി​നു ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്.

Related posts