വ​ള്ള​ത്തി​ൽനി​ന്നു തോ​ട്ടി​ൽ വീ​ണ വി​ദ്യാ​ർ​ഥി​നി​യുടെ മൃതദേഹം കണ്ടെത്തി

അ​യ്മ​നം: യാ​ത്രാ​ബോ​ട്ടി​ല്‍ ഇ​ടി​ച്ച് വ​ള്ള​ത്തി​ല്‍നി​ന്നു പെ​ണ്ണാ​ര്‍തോ​ട്ടി​ല്‍ വീ​ണ വി​ദ്യാ​ര്‍​ഥി​നി​യുടെ മൃതദേഹം കണ്ടെത്തി. അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ലെ ക​രീ​മ​ഠം കോ​ല​ടി​ച്ചി​റ ബോ​ട്ട് ജെ​ട്ടി​ക്കു സ​മീ​പം ഇ​ന്ന് രാ​വി​ലെ 8.30നായിരുന്നു സം​ഭ​വം.

കുടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം സ്‌​കൂ​ളി​ലേ​ക്ക് പോ​കാ​നാ​യി വ​ള്ള​ത്തി​ല്‍ യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് അ​പ​ക​ടം. വെ​ച്ചു​ര്‍ സെ​ന്‍റ് മൈ​ക്കി​ള്‍ സ്‌​കൂ​ള്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യും വാ​ഴ​പ്പ​റ​മ്പി​ല്‍ ര​തീ​ഷ് -രേ​ഷ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ അ​ന​ശ്വ​ര (12) ആ​ണ് വ​ള്ള​ത്തി​ല്‍ നി​ന്ന് തെ​റി​ച്ച് തോ​ട്ടി​ല്‍ വീ​ണ​ത്.

വ​ള്ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വ​ല്യ​ച്ച​നും മാ​താ​വും ഇ​ള​യ കു​ട്ടി​യും ര​ക്ഷ​പ്പെ​ട്ടു. ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തി നാ​ട്ടു​കാ​ര്‍​ക്കൊ​പ്പം നടത്തിയ തെ​ര​ച്ചി​ലിലാണ് മൃതദേഹം കണ്ടെത്തിയത്. 

Related posts

Leave a Comment