സ്കൂട്ടർ യാത്രക്കാരായ ആറു വയസുകാരനെയും ബന്ധുവിനെയും  കാർ ഇടിച്ചു തെറിപ്പിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ കിട്ടി; കാറുകാരനെ ഉടനെ പൊക്കുമെന്ന് പോലീസ്

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ആ​റു വ​യ​സു​കാ​ര​നേ​യും ബ​ന്ധു​വി​നെ​യും ഇ​ടി​ച്ചി​ട്ട ഇ​ന്നോ​വ കാ​ർ നി​ർ​ത്താ​തെ പോ​യി. മു​ണ്ട​ക്ക​യം വേ​ല​നി​ലം ഉ​റു​ന്പി​ൽ ജോ​സ​ഫ്തോ​മ​സ്, സ​ഹോ​ദ​ര പു​ത്ര​ൻ അ​ല​ൻ സ​ന്തോ​ഷ് എ​ന്നി​വ​രെ​യാ​ണ് കാ​ർ ഇ​ടി​ച്ചി​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ദേ​ശീ​യ പാ​ത 183​ൽ വെ​ളി​ച്ചി​യാ​നി​ക്ക് സ​മീ​പ​ത്താ​ണ് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച ജോ​സ​ഫി​നെ​യും അ​ല​നെ​യും അ​മി​ത​വേ​ഗ​ത്തി​ൽ പി​ന്നാ​ലെ വ​ന്ന ഇ​ന്നോ​വ കാ​ർ ഇ​ടി​ച്ചിട്ടത്. അ​പ​ക​ട​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ സ​ഹാ​യി​ക്കാ​തെ, കാ​ർ യാ​ത്രി​ക​ർ വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. പ​രി​ക്ക് പ​റ്റി​യ ഇ​വ​രെ ഇ​തുവ​ഴി വ​ന്ന യാ​ത്ര​ക്കാ​രാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് അ​ല​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ക​ങ്ങ​ഴ​യി​ലെ അ​ല​​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന വ​ഴി​ക്കാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തെ​യും വാ​ഹ​നം ക​ട​ന്നുപോ​യ വ​ഴി​ക​ളി​ലെ​യും സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചെ​ന്നും ഉ​ട​ൻ ത​ന്നെ കു​റ്റം ചെ​യ്ത​വ​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts