വീട്ടമ്മയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമമെന്നു പരാതി; വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണമായി പറയുന്നത് ഇങ്ങനെ…

ചെ​റു​തു​രു​ത്തി: മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വീ​ട്ട​മ്മ​യെ വാ​ഹ​ന​മി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി. മൂ​ന്നു​പേ​ർ​ക്കെ​തി​രെ ചേ​ല​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. പൈ​ങ്കു​ളം ഭാ​ഗ​ത്തുനി​ന്ന് പാ​ഞ്ഞാ​ൾ റോ​ഡി​ലൂ​ടെ മ​ക്ക​ളു​മൊ​ത്ത് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കി​ള്ളി​മം​ഗ​ലം ഉൗ​ര​ന്പ​ത്ത് വീ​ട്ടി​ൽ സു​നോ​ജി​ന്‍റെ ഭാ​ര്യ ര​മ്യ​യെ​യാ​ണ് വാ​ഹ​ന​മി​ടി​ക്കു​ക​യും,

മൂ​വ​ർസം​ഘം ന​ടു​റോ​ട്ടി​ൽ വച്ച് അ​ക്ര​മി​ക്കു​ക​യുംചെ​യ്ത​തെ ന്നാ​ണ് പ​രാ​തി.

ഒ​രു വ​ർ​ഷം മു​ന്പ് ഇ​ട​ത് അ​നു​കൂ​ല അ​ധ്യാ​പ​ക സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട അ​ധ്യാ​പ​ക​ൻ പീ​ഡ​ന കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ ന​വ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട​താ​ണ് വ്യ​ക്തി വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണ​മെ​ന്നും,

നി​ര​ന്ത​ര​മാ​യി ത​ങ്ങ​ളെ​യും കു​ടും​ബ​ത്തേ​യും ഇ​വി​ടു​ത്തെ സിപിഎം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​താ​നും ചി​ല​ർ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ള്ളി​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ന​ന്ദ​ഗോ​പാ​ൽ, പ്ര​വീ​ണ്‍, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ചേ​ല​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി മ​ന​പ്പൂ​ർ​വം വാ​ഹ​നം ത​ന്‍റെ വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച് ത​ന്നെ കൈ​യ്യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ല്​കി​യെന്നുംന​ന്ദ​ഗോ​പാ​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment