മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്! മദ്യപിച്ച് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കി കുട്ടികളുടെ പഠനത്തിന് തടസമുണ്ടാക്കിയാല്‍ അകത്താകും; നിങ്ങളെ പിടികൂടാന്‍ ഒആര്‍സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്

നെ​ടു​ങ്ക​ണ്ടം: മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ സൂ​ക്ഷി​ക്ക​ണം. നി​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ ഒ​ആ​ർ​സി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​ണ്ട്. ഈ ​അ​ധ്യാ​യ​ന​വ​ർ​ഷം​മു​ത​ൽ മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കി കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ​വ​രെ എ​ത്തി​പ്പെ​ട്ടേ​ക്കാം.

ഒൗ​ർ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി ടു ​ചൈ​ൽ​ഡ്(​ഒ​ആ​ർ​സി) എ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്രൊ​ജ​ക്ടി​ൽ ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണ് പ്ര​ശ്ന​ക്കാ​രാ​യ ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ നേ​രെ​യാ​ക്കു​ന്ന പ​രി​പാ​ടി.

കു​ട്ടി​ക​ളി​ൽ​നി​ന്നും ര​ക്ഷി​താ​ക്ക​ളു​ടെ മ​ദ്യ​പാ​ന​ത്തെ​ക്കു​റി​ച്ച് പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​വു​മാ​യി ഒ​ആ​ർ​സി പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​ത്. കു​ട്ടി​ക​ൾ പ​രാ​തി​പ​റ​ഞ്ഞാ​ൽ ആ​ദ്യ​പ​ടി​യാ​യി ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ഉ​പ​ദേ​ശം ന​ൽ​കും.

ഇ​തി​ൽ ഫ​ലം ക​ണ്ടി​ല്ല​ങ്കി​ൽ ര​ണ്ടാ​മ​താ​യി കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തും. കൗ​ണ്‍​സ​ലിം​ഗി​നു​ശേ​ഷ​വും പ്ര​ശ്നം തു​ട​ർ​ന്നാ​ൽ അ​വ​സാ​ന​പ​ടി​യാ​യി ല​ഹ​രി വി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ ര​ക്ഷി​താ​വി​നെ എ​ത്തി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ൽ​സ​ക​ൾ ന​ൽ​കും.

ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​ത്ത 20 സ്കൂ​ളു​ക​ളി​ലാ​ണ് ഒ​ആ​ർ​സി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ആ​ദ്യ​പ​ടി​യാ​യി അ​ധ്യാ​പ​ക​ർ, സ്കൂ​ൾ കൗ​ണ്‍​സി​ലേ​ഴ്സ്, സ്കൂ​ൾ ന​ഴ്സു​മാ​ർ, മോ​ഡ​ൽ ടീ​ച്ചേ​ഴ്സ് എ​ന്നി​വ​ർ​ക്ക് ട്രെ​യി​നിം​ഗ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts