മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്ര​മ​ണം: ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി;പോലീസ് നരനായാട്ട് നടത്തുകയാണെന്ന് സിപിഎം

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ മ​ര്‍​ദിച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

11 പ്രതികളുള്ള കേസിൽ അഞ്ച് പേർ മാത്രമാണ് അറസ്റ്റിലായത്. ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന നേ​താ​വ് കെ.​അ​രു​ണ്‍, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ എം.​കെ.​അ​ശ്വി​ന്‍, കെ.​രാ​ജേ​ഷ്, മു​ഹ​മ്മ​ദ് ഷ​ബീ​ര്‍, സ​ജി​ന്‍ എ​ന്നി​വ​രാ​ണ് പിടി‌യിലായത്.

എ​ന്നാ​ല്‍ സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ പോ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ന​ര​നാ​യാ​ട്ട് ന​ട​ത്തു​ന്നു എ​ന്നാ​ണ് സി​പി​എം ഭാ​ഷ്യം.

Related posts

Leave a Comment