വീട്ടിലെ പുതിയ അതിഥിയുടെ ഫോട്ടോ പങ്കുവെച്ച് സീമ വിനീത് ! താരത്തിന്റെ ജീവിതത്തിലെ പുതിയ വിശേഷം ഇങ്ങനെ…

പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനിത് ജനിച്ചത് പുരുഷനായി ആണെങ്കിലും പിന്നീട് സ്വത്വം തിരിച്ചറിഞ്ഞ് സ്ത്രീയാകുകയായിരുന്നു.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരോടു സീമ വിനീത് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ ജീവിതത്തിലെ പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ സഹോദരന്റെ മകന്റെ പേരിടല്‍ ചടങ്ങാണ് വിശേഷം.

ഈ ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്. ധാരാളം ആളുകള്‍ ആണ് ഇതിനോടകം ചിത്രത്തിന് താഴെ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.

ഞങ്ങളുടെ വീട്ടിലെ പുതിയ അതിഥി. അനന്തരവന്‍ കനല്‍ അപ്പച്ചിയുടെ മടിയില്‍ ഇന്ന് അവന് അവന്റെ അച്ഛന്‍ നൂലു കെട്ടി എന്നാണ് താരം കുറിച്ചത്.

ഒരുപാട് പേരാണ് ഇപ്പോള്‍ ആശംസകളുമായി എത്തുന്നത്. ഒരുപാട് കമന്റുകളും ചിത്രത്തിനു താഴെ ഉണ്ട്.

സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നും ചേച്ചിയുടെ കണ്ണിലെ സന്തോഷം കാണുമ്പോള്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷം ആകുന്നു എന്നുമൊക്കെയുള്ള കമന്റുകളേറെയും.

Related posts

Leave a Comment