ദളിത് പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിനായി വാങ്ങിയ സീരിയല്‍ നടി പോലീസ് നിരീക്ഷണത്തില്‍, സീരിയല്‍ രംഗത്തുള്ളവര്‍ക്ക് പെണ്‍കുട്ടിയെ എത്തിച്ചത് ചേച്ചിയമ്മ? അന്വേഷണം ശ്രീകലയിലും ഷാഹിതയിലും ഒതുങ്ങില്ല

തിരുവനന്തപുരത്ത് പെണ്‍വാണിഭ സംഘം ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സീരിയല്‍ നടി പോലീസ് നിരീക്ഷണത്തില്‍. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന. റൂറല്‍ ഷാഡോ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് സെക്‌സ് റാക്കറ്റിലെ പ്രധാനികളെക്കുറിച്ച് വിവരം ലഭിച്ചത്. കേസില്‍ പ്രതികളായ മുപ്പതോളം പേരെ പിടികൂടാനുണ്ടെന്നാണ് ലഭിച്ച വിവരം. രണ്ടുവര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് പെണ്‍കുട്ടിയെ നിരവധിപേര്‍ക്ക് കാഴ്ചവച്ചതായി അറസ്റ്റിലായവര്‍ പൊലീസിനോട് സമ്മതിച്ചു.

സീരിയല്‍ രംഗത്തുള്ള ഒരു സ്ത്രീയും വാണിഭസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. ഇവരുടെ വീട്ടില്‍ വച്ചും പീഡനത്തിന് സൗകര്യമൊരുക്കിയിരുന്നുവെന്ന് പിടിയിലായവര്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ഇടപാടുകാരായവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സീരിയല്‍ അഭിനേത്രിയായ 35കാരിയാണ് പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യ ആസൂത്രകയെന്നാണ് സൂചന. സീരിയല്‍ നടന്മാര്‍ക്ക് ഉള്‍പ്പെടെ പെണ്‍കുട്ടിയെ കാഴ്ച്ചവച്ചതായും സൂചനയുണ്ട്.

മലയിന്‍കീഴ്, വിളപ്പില്‍ശാല, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ വാണിഭ സംഘങ്ങള്‍ക്ക് കുട്ടിയെ കൈമാറിയെന്ന് പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്. വന്‍തുകകളാണ് പ്രതികള്‍ പ്രതിഫലമായി ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത്. ഗര്‍ഭിണിയായപ്പോള്‍ കാമുകനായ കാവുംപുറം ലക്ഷ്മി വിലാസത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണന്‍ എന്ന വിഷ്ണു സാഗര്‍ (28) പെണ്‍കുട്ടിയെ ഉപേക്ഷിക്കാനൊരുങ്ങിയതോടെയാണ് കേസ് പോലീസിന് മുന്നിലെത്തിയത്.

വിളപ്പില്‍ശാല തുരുത്തുംമൂല കാവിന്‍പുറം സൗമ്യഭവനില്‍ നിന്നും മലയിന്‍കീഴ് കുറ്റിക്കാട് വാടകയ്ക്ക് താമസിക്കുന്ന കല എന്നു വിളിക്കുന്ന ശ്രീകല (40), മലയിന്‍കീഴ് അരുവിപ്പാറ സനൂജാ മന്‍സിലില്‍ ഷൈനിജ എന്നു വിളിക്കുന്ന ഷാഹിതാബീവി (45), മാറനല്ലൂര്‍ ചീനിവിള കിഴക്കുംകര പുത്തന്‍വീട്ടില്‍ സദാശിവന്‍ (64), വെള്ളനാട് വാടകയ്ക്ക് താമസിക്കുന്ന രമേഷ് എന്നു വിളിക്കുന്ന സുമേഷ് (26), തുരുത്തുംമൂല ദേവീക്ഷേത്രത്തിന് സമീപം കല്ലറവിളാകം ലക്ഷ്മി വിലാസത്തില്‍ കണ്ണന്‍ എന്നു വിളിക്കുന്ന വിഷ്ണുസാഗര്‍ (28) എന്നിവരെയാണ് ഡിവൈഎസ്പി ജെ.കെ. ദിനിലും റൂറല്‍ ഷാഡോ പോലീസും നടത്തിയ അന്വേഷണത്തില്‍ ഇതുവരെ പിടികൂടിയിട്ടുള്ളത്.

പിടിയിലായ ശ്രീകലയാണ് പെണ്‍കുട്ടി ചതിക്കപ്പെടാന്‍ കാരണം. ശ്രീകലയുടെ കാമുകനാണ് പിടിലായ സുമേഷ്. സുമേഷ് മിക്കവാറും ശ്രീകലയെ കാണാന്‍ വരും. രാത്രിയില്‍ ഇവരുടെ വീട്ടില്‍ തങ്ങുകയും ചെയ്യും. സുമേഷാണ് ദളിത് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇത് പിന്നെ സ്ഥിരമാക്കി. ചെറുപ്പത്തില്‍ തന്നെ പഠനം നിറുത്തിയ പെണ്‍കുട്ടിയുടെ ദയനീയ സ്ഥിതി ഇയാള്‍ മുതലെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സാഹചര്യമാണ് ശ്രീകല മുതലാക്കിയത്. പെണ്‍കുട്ടിയെ പല സ്ഥലത്തും കൊണ്ടുപോയത് ശ്രീകലയും അറസ്റ്റിലായ ഷാഹിതാബീവിയുമാണ്. അതിനായി കൂട്ടുനിന്നത് ഓട്ടോ്രൈഡവര്‍ സദാശിവനാണ്. ഇയാളുടെ ഓട്ടോയിലാണ് പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ട ുപോയത്. സദാശിവന്‍റെ പരിചയത്തിലാണ് പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ വാണിഭത്തിന് ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു. ഇതിനിടയ്ക്കാണ് വിഷ്ണുസാഗര്‍ എത്തുന്നത്. ഒരു ചായക്കടയിലെ ജോലിക്കാരനായ വിഷ്ണു പെണ്‍കുട്ടിയുമായി അടുക്കുന്നു. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു.

ഇത് മനസിലാക്കിയാണ് മറ്റ് സംഘങ്ങള്‍ പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ക്ക് കാഴ്ചവയ്ക്കുന്നത്. അത് ഭീഷണി മുഴക്കിയാണ്. വിഷ്ണുവിനോട് കാര്യങ്ങള്‍ പറയും എന്നാണ് ഭീഷണി. അതോടെ പെണ്‍കുട്ടിയെ ജില്ലയിലും കന്യാകുമാരിയിലും പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായി. വിഷ്ണു കാലുമാറുന്നതോടെ പരാതിയായി. എല്ലാം വിഷ്ണുവിന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ശ്രീകലയെയും മറ്റുള്ളവരേയും കുടുക്കിയത്. വിളപ്പില്‍ശാല സ്‌റ്റേഷനില്‍ 17കാരി പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ സെക്‌സ് റാക്കറ്റ് പിടിയിലായത്.

Related posts