അഭിനയം ജീവിതത്തിലും! കുട്ടിയെ പീഡിപ്പിക്കാന്‍ കുളക്കടവില്‍ കൊണ്ടുവന്നു, പോലീസ് വേഷത്തിലെത്തിയ സീരിയല്‍ നടന്മാരെ കണ്ടപ്പോള്‍ യുവാവ് ജീവനും കൊണ്ടോടി

policeഒറിജിനല്‍ പോലീസ് അല്ലെങ്കിലും ‘സീരിയല്‍’ പോലീസും ആവശ്യസമയത്ത് ഉപകാരപ്പെടും. തിരുവനന്തപുരം വെമ്പായത്തു നടന്ന ഈ സംഭവം തന്നെ ഉദാഹരണം. ലിഫ്റ്റ് ചോദിച്ച കുട്ടിയെ ബൈക്കില്‍ കയറ്റികൊണ്ട് വന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനാണ് സീരിയല്‍ പോലീസിന്റെ മുന്നില്‍ പണി പാളിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് കൂട്ടുകാരന്റെ വീട്ടില്‍ പോയശേഷം പോത്തന്‍കോട് വെഞ്ഞാറമൂട് റോഡിലൂടെ നടന്ന് വന്ന പതിനൊന്നുകാരന്‍ ശാന്തിഗിരിക്ക് സമീപംവച്ച് റോഡിലൂടെ വന്ന ബൈക്ക് യാത്രികനോട് ലിഫ്റ്റ് ചോദിക്കുകയായിരുന്നു.

കുട്ടിയെ കയറ്റിയ യുവാവ് ബൈക്ക് നിറുത്താതെ ഇടറോഡ് വഴി പിരപ്പന്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. തനിക്ക് ഇറങ്ങണമെന്ന് കുട്ടി പറഞ്ഞെങ്കിലും നമ്മുക്ക് കറങ്ങിയിട്ട് വരാമെന്ന് പറഞ്ഞ് നിര്‍ബന്ധപൂര്‍വ്വം ബൈക്കില്‍ ഇരുത്തുകയായിരുന്നു. ഇതിനിടെ പിരപ്പന്‍കോട് കുളത്തില്‍ പോയി കുളിക്കാമെന്നും അതിന് ശേഷം വീട്ടിലാക്കാമെന്നും ഇയാള്‍ കുട്ടിയോട് പറഞ്ഞു. പിരപ്പന്‍കോട് കുളത്തിന് സമീപം എത്തിയതോടെ ബൈക്ക് യാത്രികന്‍ കുട്ടിയോട് മോശമായി പെരുമാറുകയും കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ ബലം പ്രയോഗിച്ച് സ്പര്‍ശിക്കാന്‍ തുടങ്ങുകയും ചെയ്തു. തനിക്ക് വീട്ടില്‍ പോകണമെന്ന് പറഞ്ഞ് കുട്ടി കരയാന്‍ തുടങ്ങി. യുവാവ് ബൈക്കിലുണ്ടായിരുന്ന ഇരുമ്പുകഷണം കുട്ടിയുടെ കഴുത്തില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുളത്തിനു സമീപം കൊണ്ടുവരു കയായിരുന്നു.

ഈ സമയമാണ് പോലീസ് ജീപ്പും, സമീപത്ത് തന്നെ പോലീസ് സ്‌റ്റേഷനെന്ന ബോര്‍ഡും കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. നിലവിളിച്ച് കൊണ്ട് കുട്ടി പോലീസ് ജീപ്പിനടുത്തേക്ക് ഓടി. ഇതോടെ ബൈക്ക് യാത്രികന്‍ രക്ഷപ്പെടുകയും ചെയ്തു. കുട്ടി അവിടെ ഉണ്ടായിരുന്ന പോലീസ് വേഷധാരികളോട് വിവരങ്ങള്‍ മുഴുവന്‍ പറയുകയായിരുന്നു.എന്നാല്‍ സ്വകാര്യ ചനല്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സീരിയലിലെ കഥാപത്രങ്ങളായ പോലീസ് വേഷധാരികളെ കണ്ടാണ് പോലീസെന്ന് കുട്ടി തെറ്റിധരിച്ചത്. പോലീസ് സ്‌റ്റേഷനെന്ന ബോര്‍ഡും ജീപ്പും കണ്ടതോടെ കുട്ടിയെ കടത്തികൊണ്ട് വന്ന ബൈക്ക് യാത്രക്കാരനും കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സീരിയല്‍ പോലീസ് വെഞ്ഞാറമൂട് പോലീസിനെ വിവരമറിയിച്ചു. വെഞ്ഞാറമൂട് സ്‌റ്റേഷനിലെത്തിച്ച കുട്ടിയെ രക്ഷിതാവിനെ വിളിച്ച് വരുത്തിയ ശേഷം പോത്തന്‍കോട് പോലീസ് സ്‌റ്റോഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോത്തന്‍കോട് പോലീസ് അന്വേഷം തുടങ്ങി.

Related posts