വെ​യി​റ്റിം​ഗ് ചാ​ർ​ജ് 5 കോ​ടി, ആ​കെ നൽകേണ്ടത് 7 കോ​ടി; ഊ​ബ​റി​ന്‍റെ ബി​ൽ ക​ണ്ട് ഞെ​ട്ടി യു​വാ​വ്

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു ബി​ല്ലാ​ണ് ഇപ്പോൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഒ​രു ബി​ല്ലി​ന് ഇ​വി​ടെ എ​ന്താ​ണ് പ്ര​സ​ക്തി എ​ന്ന​ല്ലേ. ഊ​ബ​ർ ആ​പ്പി​ൽ ബു​ക്ക് ചെ​യ്ത ഒ​രു ഓ​ട്ടോ യാ​ത്ര​യ്ക്ക് വ​ന്ന ബി​ൽ ഏ​ഴു കോ​ടി രൂ​പ​യാ​ണ്. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.

ദീ​പ​ക് എ​ന്ന യു​വാ​വാ​ണ് യാ​ത്ര​യ്ക്കാ​യി ഊ​ബ​ർ ബു​ക്ക് ചെ​യ്ത​ത്. 62 രൂ​പ​യാ​യി​രു​ന്നു ചി​ല​വാ​യി ഇ​യാ​ൾ ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ യാ​ത്ര അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് ആ​പ്പി​ൽ ബി​ൽ വ​ന്ന​ത് 7.66 കോ​ടി രൂ​പ​യാ​ണ്. 1.6 കോ​ടി ടി​പ്പും, 5.9 കോ​ടി വെ​യി​റ്റിം​ഗ് ചാ​ർ​ജും ഇ​തി​നൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഊ​ബ​ർ ഡ്രൈ​വ​ർ ത​ന്നെ കാ​ത്ത് നി​ന്നി​ട്ടി​ല്ലെ​ന്നാ​ണ് വീ​ഡി​യോ​യി​ൽ ദീ​പ​ക് പ​റ​യു​ന്ന​ത്.

വി​ഡി​യോ എ​ക്സി​ൽ അ​ക്ഷ​യ് മി​ശ്ര എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നു​മാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ച​ന്ദ്ര​യാ​നി​ലേ​ക്ക് ഒ​രു റൈ​ഡ് ബു​ക്ക് ചെ​യ്താ​ൽ പോ​ലും ഇ​ത്ര​യും ചി​ല​വ് വ​രി​ല്ലെ​ന്നാ​ണ് ആ​ശി​ഷ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ സം​ഭ​വ​ത്തി​ൽ ഖേ​ദം അ​റി​യി​ച്ച് ഊ​ബ​ർ ഇ​ന്ത്യ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. “നി​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു. സം​ഭ​വ​ത്തെ പ​റ്റ പരി​ശോ​ധി​ക്കാ​ൻ അ​ൽ​പം സ​മ​യം ന​ൽ​കൂ. ഉ​ട​ൻ അ​പ്ഡേ​റ്റ് ന​ൽ​കു​ന്ന​താ​യി​രി​ക്കു​മെ​ന്നും ഊ​ബ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

Related posts

Leave a Comment