കോ​ൺ​ഗ്ര​സ് മ​ന്ത്രി​യു​ടെ സെ​ക്സ് വീ​ഡി​യോ ചാ​റ്റ് ചോ​ർ​ന്നു; വ്യാ​ജ​മെ​ന്നു മ​ന്ത്രി; വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത് ബി​ജെ​പി എം​പി

റാ​ഞ്ചി: കോ​ൺ​ഗ്ര​സ് നേ​താ​വും ജാ​ർ​ഖ​ണ്ഡ് ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യ ബ​ന്ന ഗു​പ്ത​യു​ടെ സെ​ക്സ് വീ​ഡി​യോ ചാ​റ്റ് പു​റ​ത്താ​യെ​ന്നു റി​പ്പോ​ർ​ട്ട്. സ്ത്രീ​യു​മാ​യി ന​ട​ത്തു​ന്ന വീ​ഡി​യോ സം​ഭാ​ഷ​ണം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു.

19 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് പ്ര​ച​രി​ച്ച​ത്. ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബെ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.

എ​ന്നാ​ൽ ഈ ​ക്ലി​പ് വ്യാ​ജ​വും എ​ഡി​റ്റ് ചെ​യ്ത​തു​മാ​ണെ​ന്ന് ഗു​പ്ത വി​ശ​ദീ​ക​രി​ച്ചു. ത​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്നും ഇ​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

എ​ന്നെ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രേ നി​യ​മ​വ​ഴി​യി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും വീ​ഡി​യോ വ്യാ​ജ​മാ​ണോ യ​ഥാ​ർ​ഥ​മാ​ണോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

 

Related posts

Leave a Comment