കോതമംഗലത്ത് പോലീസ് വിദ്യാര്‍ഥിയെ തല്ലിച്ചതച്ചതായി പരാതി. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഏതാനും വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇക്കാര്യം അന്വേഷിക്കാനെത്തിയ വിദ്യാര്‍ഥിയെയാണ് പോലീസ് മര്‍ദ്ദിച്ചത്. അകാരണമായാണ് പോലീസ് മര്‍ദ്ദിച്ചതെന്ന്, മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി റോഷന് പറഞ്ഞു.
പോലീസുകാര്‍ സുഹൃത്തുക്കളെ മര്‍ദ്ദിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. ഇതിന്റെ കാരണം അന്വേഷിക്കാനാണ് സ്റ്റേഷനില്‍ ചെന്നത്. എന്നാല്‍ സ്റ്റേഷനു മുന്നില്‍ വെച്ച് പോലീസുകാര്‍ തടഞ്ഞു.
അസഭ്യം പറയുകയും ചെയ്തു. തെറി പറയേണ്ട കാര്യമില്ലല്ലോ സാറേ.. എന്താ കാര്യമെന്ന് അന്വേഷിക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോല്‍, പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സ്റ്റേഷന് ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് റോഷന് പറഞ്ഞു.
എസ്എഫ്ഐ ലോക്കല്‍ സെക്രട്ടറിയാണെന്ന് യുവാവ് പറഞ്ഞിട്ടും മര്‍ദ്ദനം തുടരുകയായിരുന്നു. നീ എസ്എഫ്ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു പിന്നീടുള്ള മര്‍ദ്ദനം.
തങ്ങളുടെ പേരിലും കേസെടുക്കുകയും രക്തസാംപിള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. മുഖത്തും തലയിലുമാണ് മര്‍ദ്ദിച്ചത്.
എസ്ഐയും ഒരു പോലീസുകാരനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും റോഷന് പറഞ്ഞു. മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്.