ആ നടനേയും അയാളിലെ സംവിധായകനെയും എന്നെ മോഹിപ്പിക്കുന്നുവെന്ന് ഷാജി കൈലാസ്


ക​ഥ കേ​ള്‍​ക്കു​ന്പോ​ള്‍ തൊ​ട്ടു തു​ട​ങ്ങു​ന്ന രാ​ജു​വി​ന്‍റെ ശ്ര​ദ്ധ ഏ​തൊ​രു സം​വി​ധാ​യ​ക​നേ​യും മോ​ഹി​പ്പി​ക്കു​ന്ന​താ​ണ്. ന​ന്ദ​ന​ത്തി​ല്‍ തു​ട​ങ്ങി ക​ടു​വ​യി​ല്‍ എ​ത്തി നി​ല്‍​ക്കു​ന്ന രാ​ജു​വി​ന്‍റെ ച​ല​ച്ചി​ത്ര​യാ​ത്ര വി​ജ​യി​ച്ച, ബു​ദ്ധി​മാ​നാ​യ, ഒ​രു ടോ​ട്ട​ല്‍ സി​നി​മാ​ക്കാ​ര​ന്‍റെ യാ​ത്ര​യാ​യി കാ​ണാ​നാ​ണ് എ​നി​ക്ക് ഇ​ഷ്ടം.

ലൂ​സി​ഫ​റി​ന്‍റെ ഓ​രോ ഫ്രെ​യി​മി​ലും രാ​ജു കാ​ണി​ച്ച ബ്രി​ല്യ​ന്‍​സ് എ​നി​ക്ക് പ്രേ​ര​ണ​യാ​ണ്. മ​ക​ന്‍റെ നേ​ട്ട​ങ്ങ​ള്‍ ക​ണ്ട് സു​കു​വേ​ട്ട​ന്‍റെ ആ​ത്മാ​വ് സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​വും. രാ​ജു​വി​ല്‍ ഞാ​ന്‍ കാ​ണു​ന്ന ഏ​റ്റ​വും വ​ലി​യ കാ​ര്യം സാ​ങ്കേ​തി​ക​ത​യെ കു​റി​ച്ചു​ള്ള അ​വ​ഗാ​ഹ​മാ​ണ്.

സി​നി​മ ആ​ത്യ​ന്തി​ക​മാ​യി സാ​ങ്കേ​തി​ക​ത​യു​ടെ​യും കൂ​ടി ക​ല​യാ​ണ​ല്ലോ… ഓ​രോ ലെ​ന്‍​സി​ന്‍റെ​യും പ്ര​ത്യേ​ക​ത… ലോ​ക​സി​നി​മ​യി​ല്‍ സം​ഭ​വി​ക്കു​ന്ന സാ​ങ്കേ​തി​ക​വും അ​ല്ലാ​ത്ത​തു​മാ​യ മാ​റ്റ​ങ്ങ​ള്‍… എ​ല്ലാം രാ​ജു മ​ന​പ്പാ​ഠ​മാ​ക്കു​ന്നു… കാ​ലി​ക​മാ​ക്കു​ന്നു. -ഷാ​ജി കൈ​ലാ​സ്

Related posts

Leave a Comment