റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരമാണ് ഷംന കാസിം. നായികയായി തുടങ്ങി ഒടുവില്‍ അനിയത്തി, ഭാര്യ റോളുകളിലേക്ക് ഒതുങ്ങി പോകേണ്ടിവന്നു നടി. ഇപ്പോള്‍ കുട്ടനാടന്‍ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മുഖ്യധാരയിലേക്ക് തിരിച്ചെത്തുകയാണ് ഷംന. തന്റെ കരിയറിനെപ്പറ്റിയും വിവാഹ ജീവിതത്തെക്കുറിച്ചും ഷംന മനസുതുറക്കുകയാണ്.
ഇടയ്ക്കു ഒരു വാര്‍ത്ത വന്നിരുന്നു. എനിക്ക് മലയാളിയെ വേണ്ട നോര്‍ത്ത് ഇന്ത്യന്‍ ചെക്കനെ കെട്ടിയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞ്. അങ്ങനെയല്ല ഞാന്‍ പറഞ്ഞത്. ഉത്തരേന്ത്യക്കാരനെ കിട്ടുകയാണേല്‍ കുഴപ്പമില്ല എന്ന് തമാശയായി പറഞ്ഞതാണ്. അതിങ്ങനെയാണ് അഭിമുഖത്തില്‍ വന്നത്.
ഞാന്‍ ഒരു മുസ്ലിം ആയതുകൊണ്ട് ചില ആലോചനകള്‍ വരുമ്പോഴേ അവര്‍ പറയുന്നുണ്ട്, വിവാഹത്തോടെ എല്ലാം നിര്‍ത്തണം വീട്ടുകാരിയാകണം എന്നൊക്കെ. വീട്ടുകാരി ആകണമെങ്കില്‍ എല്ലാം അവസാനിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. നല്ലൊരു ഭാര്യയാകാന്‍ പ്രൊഫഷന്‍ മാറ്റി വയ്ക്കണമെന്നില്ല. രണ്ടും ഒരുമിച്ചു കൊണ്ടുപോയാല്‍ മതി. ആലോചനകള്‍ തുടങ്ങിയപ്പോഴാണ് എനിക്ക് കുറേ നല്ല മലയാളം ചിത്രങ്ങള്‍ വന്നത്. വീട്ടില്‍ അമ്മ നല്ല പ്രശ്‌നത്തില്‍ തന്നെയാണ്. രാവിലെയും ഉച്ചക്കും രാത്രിയുമെല്ലാം ഭക്ഷണം തരുമ്പോള്‍ കല്യാണക്കാര്യം എടുത്തിടും. മരുന്ന് പോലെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും.
സിനിമയില്‍ ഇനി സഹനടിയാകാന്‍ ഇല്ലെന്നും ഷംന പറയുന്നു. സാമ്പാറിലെ കഷ്ണമാകാന്‍ ഞാനില്ല. അത് മാത്രമാണ് ഞാന്‍ തീരുമാനിച്ചിരുന്നത്. ചെയ്യുകയാണെകില്‍ നല്ലതൊരാണ്ണെം, ഇല്ലെങ്കില്‍ ചെയ്തില്ല എന്നേ പേര് വരുള്ളൂ. സഹനടിയായി ഞാന്‍ തുടങ്ങിയപ്പോള്‍ പിന്നെ എനിക്ക് വരുന്നതെല്ലാം അങ്ങനെയുള്ള റോളുകള്‍ ആയിരുന്നു. എനിക്കോ എന്റെ അമ്മയ്‌ക്കോ സിനിമയെക്കുറിച്ച് ഒന്നുമറിയില്ല. ഗോപിക ചേച്ചിയുടെ കുടുംബം പറയുമ്പോഴാണ് ഞങ്ങള്‍ മാറി ചിന്തിക്കുന്നത്- ഷംന ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.